നമ്മുടെ മനസ്സിന് പ്രധാനമായും രണ്ട് തലങ്ങളാണുള്ളത് - ബോധ മനസ്സ്, ഉപബോധ മനസ്സ്. ബോധമനസ്സിന് വെറും പത്ത് ശതമാനം മാത്രം ശക്തിയും ഉപബോധ മനസ്സിന് 90 ശതമാനം ശക്തിയും ഉണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നതെന്തും ബോധമനസിലെ കാര്യങ്ങളാണ്. നിങ്ങള്‍ക്ക് തോന്നുന്നതും, നിങ്ങള്‍ ചെയ്യുന്നതും, കാണുന്നതും, സ്പര്‍ശിക്കുന്നതും എല്ലാം ബോധമനസുമായി ബന്ധപ്പെട്ടതാണ്.
ബോധമനസിനെ നിയന്ത്രിക്കുന്നത് എളുപ്പമാണ്, കാരണം അത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്നതാണ്. എന്നാല്‍, നിങ്ങളുടെ ഉപബോധമനസ് നിങ്ങളുടെ അറിവോടെയല്ല പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ഉപബോധമനസില്‍ നിങ്ങള്‍ ഇതുവരെ അനുഭവിച്ചിട്ടുള്ള എല്ലാം സൂക്ഷ്മതയോടെ ശേഖരിച്ചിരിക്കുന്നു. ഉപബോധമനസിനെ ക്രിയാത്മകമായി സ്വാധീനിക്കാന്‍ ബോധമനസിനെ ഉപയോഗിക്കുക എന്നതാണ് വിജയത്തിനുള്ള പ്രധാന ടെക്നിക്.
നമ്മുടെ അനുഭവങ്ങളാണ് നാം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയെ രൂപപ്പെടുത്തുന്നത്. പ്രത്യേകിച്ച്, നമ്മുടെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍. ജീവിതത്തിലെ പല കാര്യങ്ങളും നിങ്ങള്‍ ഓര്‍ക്കുന്നില്ലെങ്കിലും, നിങ്ങളുടെ മസ്തിഷ്കത്തിലെ അബോധാവസ്ഥയിലുള്ള ഡാറ്റ നിങ്ങളുടെ പെരുമാറ്റത്തെ 90 മുതല്‍ 95 ശതമാനം വരെ സ്വാധീനിക്കുന്നു.
നിങ്ങള്‍ പുതിയതോ വ്യത്യസ്തമായതോ ആയ എന്തെങ്കിലും കാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോഴോ അല്ലെങ്കില്‍ നിങ്ങളുടെ സ്ഥിരം പെരുമാറ്റരീതികളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ശ്രമിക്കുമ്പോഴോ ഉപബോധമനസ് നിങ്ങള്‍ക്ക് വൈകാരികമായും ശാരീരികമായും അസ്വസ്ഥത അനുഭവപ്പെടുത്തുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോഴുള്ള ഭയവും അസ്വസ്ഥതയും നിങ്ങളുടെ ഉപബോധമനസ് സജീവമായതിന്റെ മനഃശാസ്ത്രപരമായ അടയാളങ്ങള്‍ മാത്രമാണ്.
നിങ്ങള്‍ ശീലിച്ചതില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും നിങ്ങള്‍ക്ക് പിരിമുറുക്കവും അസ്വസ്ഥതയുമുണ്ടാക്കും. നിങ്ങളുടെ ഉപബോധമനസ്സിനെ ശരിയായി പ്രോഗ്രാം ചെയ്യുന്നതിന് നിങ്ങളുടെ ബോധമനസ്സിനെ ഉപയോഗിക്കാം. നിങ്ങളുടെ എല്ലാ വിധത്തിലുള്ള പെരുമാറ്റങ്ങളുടെ മേലും ഉപബോധമനസിന് നിയന്ത്രണം ഉള്ളതിനാല്‍, കൂടുതല്‍ പോസിറ്റീവായ സ്വഭാവങ്ങള്‍ സൃഷ്ടിക്കാന്‍ തലച്ചോറിനെ പരിശീലിപ്പിക്കുക.
ഒരു പുസ്തകം എഴുതാനാണ് നിങ്ങളുടെ ആഗ്രഹം എന്നു കരുതുക. എന്നാല്‍ നിങ്ങള്‍ക്ക് ആരംഭിക്കാനോ പൂര്‍ത്തിയാക്കാനോ കഴിയുന്നില്ല. അത് ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നത് എന്താണ് എന്ന് ആദ്യം കണ്ടെത്തുക. ആരും ഇത് വായിക്കില്ലെന്ന് നിങ്ങള്‍ കരുതുന്നതാണോ, അല്ലെങ്കില്‍ നിങ്ങള്‍ ഒരു പരിശീലനം ലഭിച്ച എഴുത്തുകാരനല്ല എന്നിങ്ങനെ എന്തെങ്കിലുമാണോ നിങ്ങളുടെ ചിന്തയെന്ന് കണ്ടെത്തുക. ഈ ചിന്തകളെല്ലാം തോന്നലുകള്‍ മാത്രമാവാം. സത്യമായിരിക്കണമെന്നില്ല. നിങ്ങളുടെ അബോധമനസ് അങ്ങനെ പ്രതികരിക്കാനാണ് ശീലിച്ചിരിക്കുന്നത്. അതിനെ മറികടക്കാനാണ് ഉപബോധമനസിനെ ഉപയോഗിക്കേണ്ടത്.
ചിന്തകളെ നിയന്ത്രണത്തില്‍ വരുത്തിയതിനു ശേഷം നിങ്ങളാഗ്രഹിക്കുന്ന കാര്യം ചെയ്യാന്‍ മറ്റെന്തു തടസ്സമാണുള്ളത് എന്ന് പരിശോധിക്കുക. അത് ചിലപ്പോള്‍ നിങ്ങളുടെ സമയമില്ലായ്മയോ, കുടുംബത്തിന്റെ പിന്തുണയില്ലായ്മയോ എന്തുമാവാം. തടസ്സം മനസ്സിലാക്കിയ ശേഷം അവ ഓരോന്നായി പരിഹരിക്കാന്‍ ശ്രമിക്കുക. സമയമെടുത്ത് ഓരോന്നായി പരിഹരിക്കുക. വീട്ടുകാരെ കാര്യം പറഞ്ഞ് മനസ്സിലാക്കാനും, ജോലിയും വ്യക്തിജീവിതവും അച്ചടക്കത്തോടെ നയിച്ച് സമയം കണ്ടെത്താനുമെല്ലാം നിങ്ങള്‍ക്ക് കഴിയും.
നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് ദൃശ്യവല്‍ക്കരിക്കുക. തടസ്സങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് ഒരു പ്ലാന്‍ ഉണ്ടായിരിക്കുക. എന്താണ് സംഭവിക്കുന്നതെന്ന് ബോധവാനായിരിക്കാനും തിരിച്ചറിയാനും ബോധമനസിനെ സജ്ജമാക്കുക. നിങ്ങളുടെ ഉപബോധമനസ് ഇതുവരെ സ്വീകരിച്ചിട്ടുള്ള എല്ലാ ഇന്‍പുട്ടുകളും പോലെത്തന്നെ ഇതും സ്വീകരിക്കും. കാലക്രമേണ, നിങ്ങളുടെ ഉപബോധമനസിന് പിന്തുടരുകയല്ലാതെ മറ്റൊരു മാര്ഗവുമില്ലാതാകും.
പോസിറ്റീവായി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക. നിങ്ങള്‍ സ്വയം പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും നിങ്ങളെക്കുറിച്ച് നല്ലതുമാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുക.
പ്രചോദനാത്മകമായ ഉദ്ധരണികള്‍ വായിക്കുന്നത് പോസിറ്റീവ് ചിന്ത വളര്‍ത്താന്‍ വളരെ ഫലപ്രദമാണ്. നിങ്ങളുടെ ചിന്തകളെ വാക്കുകളിലും ആശയങ്ങളിലും കേന്ദ്രീകരിക്കുന്നതിലൂടെ, ഉപബോധമനസ് നിങ്ങളുടെ ചിന്താരീതിയിലും ജീവിതത്തെക്കുറിച്ചുള്ള വീക്ഷണത്തിലും പോസിറ്റീവ് പാറ്റേണ്‍ നടപ്പിലാക്കാന്‍ തുടങ്ങും.
എല്ലാ ദിവസവും ഉന്നമനം നല്കുന്ന ഒരു ലേഖനം വായിച്ചും, നിങ്ങളുടെ ജീവിതലക്ഷ്യങ്ങള്‍ക്ക് സഹായകമായ പുസ്തകങ്ങള്‍ വായിച്ചും, വിദ്യാഭ്യാസപരമോ പ്രചോദനാത്മകമോ ആയ പോഡ്കാസ്റ്റുകള്‍ ശ്രവിച്ചും പ്രചോദനാത്മക വീഡിയോയോ സിനിമയോ കണ്ടും ഇത് നടപ്പിലാക്കാം.
നിങ്ങളുടെ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും ശീലങ്ങള്‍ ഉപബോധമനസില്‍ സംഭരിച്ചുവെക്കുന്നു. അതുകൊണ്ട് ലക്ഷ്യങ്ങള്‍ പതിവായി എഴുതിവെക്കുന്നത് വളരെ പ്രധാനമാണ്. കാലക്രമേണ, ഉല്‍പ്പാദനക്ഷമത നിലനിര്‍ത്തുകയും നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് നിങ്ങളുടെ കംഫര്‍ട്ട് സോണിന്റെ ഭാഗമായി മാറും.
നിങ്ങളുടെ ഉപബോധമനസിന്റെ ശക്തി അണ്‍ലോക്ക് ചെയ്യാനും സജീവമാക്കാനുമുള്ള പ്രധാന താക്കോല്‍ ഉറക്കെയുള്ള വായനയാണ്. ഒരു കഷണം കടലാസ് എടുത്ത് അതില്‍ നിങ്ങളുടെ ലക്ഷ്യം എഴുതുക, അത് എല്ലാ ദിവസവും പലയാവര്‍ത്തി ഉച്ചത്തില്‍ വായിക്കുക.
2. ദൃശ്യവല്‍ക്കരണം
ഉപബോധമനസിന്റെ ശക്തി സജീവമാക്കുന്നതിന് ദൃശ്യവല്‍ക്കരണം ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആരംഭിക്കുക. ദൃശ്യവവത്കരണം നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുക മാത്രമല്ല, ജീവിതത്തില്‍ വ്യക്തമായ കാഴ്ചപ്പാട് നല്‍കുകയും ചെയ്യും.
ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതായി സങ്കല്‍പ്പിക്കുക, കണ്ണുകള്‍ അടയ്ക്കുക, ലക്ഷ്യം നേടിയെന്ന് സങ്കല്‍പ്പിക്കുക, എന്താണ് ധരിക്കുന്നതെന്ന് സങ്കല്‍പ്പിക്കുക, വികാരങ്ങളും പ്രവര്‍ത്തനങ്ങളും എന്തെല്ലാമാണെന്ന് സങ്കല്‍പ്പിക്കുക ഈ രീതിയില്‍ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റിവിറ്റിയും ശുഭാപ്തിവിശ്വാസവുമുള്ള ചിന്തകള്‍ രൂപപ്പെടുന്നു.
ധ്യാനിക്കാന്‍ വ്യത്യസ്ത രൂപങ്ങളും വഴികളും ഉണ്ടെങ്കിലും നിങ്ങള്‍ക്ക് അടിസ്ഥാനകാര്യങ്ങളില്‍ നിന്ന് ആരംഭിക്കാം. ആദ്യം ശാന്തവും സൗകര്യപ്രദവുമായ ഒരു സ്ഥലം കണ്ടെത്തുക. ഇരിക്കുക, വിശ്രമിക്കുക, നിങ്ങളുടെ ശ്വാസഗതിയെ പിന്തുടരുക, ശേഷം ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്രദ്ധയും ഏകാഗ്രതയും ശീലിക്കാനും തലച്ചോറിലെ അഞ്ച് തരംഗങ്ങളെ ശാന്തമാക്കാനും, ഉപബോധമനസ്, വികാരങ്ങള്‍, വിചാരങ്ങള്‍ എന്നിവ സജീവമാക്കാനും ഇത് നിങ്ങളെ സഹായിക്കും.
സ്വതന്ത്രമായി എഴുതുമ്പോള്‍, ഉപബോധമനസിന്റെ ശക്തി ഉപയോഗിക്കാന്‍ തടസമായേക്കാവുന്ന എല്ലാ കാരണങ്ങളെയും നിങ്ങള്‍ അംഗീകരിക്കുകയും മറികടക്കുകയും ചെയ്യുന്നു. എഴുതുമ്പോള്‍ നിങ്ങള്‍ക്ക് ശാന്തവും വ്യക്തവുമായ മനസ് ഉണ്ടായിരിക്കും. നിങ്ങളുടെ ബോധമനസും ഉപബോധമനസുമായി ബന്ധപ്പെടാനുള്ള ഫലപ്രദമായ വഴിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.