‘എല്ലാം ചെയ്യണമെന്നുണ്ട്, പക്ഷേ ഒന്നിനും സമയം തികയുന്നില്ല’ എന്ന പരാതി പൊതുവേ എല്ലാവരും പറയുന്നതാണ്. ജോലി സമയത്ത് പൂര്‍ത്തീകരിക്കാനാവുന്നില്ല, പാഷന്‍ ഫോളോ ചെയ്യാനാവുന്നില്ല, ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല എന്നിങ്ങനെ പരാതികള്‍ പലതാണ്. പ്രശ്‌നങ്ങള്‍ എന്തായാലും സമയം കിട്ടുന്നില്ലയെന്ന പേരില്‍ പരിഹരിക്കപ്പെടാതെ പോകുന്നതാണെങ്കില്‍ സമയം മാനേജ് ചെയ്യാൻ പഠിക്കണം. സമയത്തെ മാനേജ് ചെയ്യാന്‍ കഴിഞ്ഞാല്‍ ജീവിതത്തെ മാനേജ് ചെയ്യാന്‍ കഴിയുമെന്നാണ് പറയാറുള്ളത്. സമയത്തെ ഒരാള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നത് അനുസരിച്ചാണ് അയാളുടെ ജീവിതവിജയ പരാജയങ്ങള്‍. സമയത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന പത്ത് വഴികള്‍ പരിചയപ്പെടാം.
ഡെലിഗേറ്റ്സ് ടാസ്ക്: ടൈം മാനേജ്‌മെന്‍റിനെക്കുറിച്ച് എളുപ്പത്തില്‍ മനസിലാക്കാന്‍ വര്‍ക്കിനെ നാലുഭാഗമാക്കി തിരിക്കാം. അത്യാവശ്യം, അത്യാവശ്യമല്ലാത്ത്, പ്രധാനം, പ്രധാനമല്ലാത്തത്. ഇതില്‍ അത്യാവശ്യവും പ്രധാനവുമായ കാര്യങ്ങള്‍ നമുക്ക് മാനേജ് ചെയ്യാന്‍ കഴിയുംവിധം സമയം ക്രമീകരിക്കണം. ഇത് എല്ലാവരും ശ്രദ്ധിക്കുന്നതാണ്. എന്നാല്‍ നമ്മള്‍ കൂടുതല്‍ ഫോക്കസ് ചെയ്യേണ്ടുന്നത് അത്യാവശ്യമല്ലാത്തത് എന്നാല്‍ പ്രധാനമായ ഭാഗങ്ങളിലാണ്.
പ്രയേറിറ്റൈസ് വർക്സ്: ഈ നാല് മാനദണ്ഡങ്ങള്‍വെച്ച് ജോലികളുടെ പ്രാധാന്യം നിശ്ചയിക്കുകയാണെങ്കില്‍ കൂടുതല്‍ എളുപ്പത്തില്‍ നമ്മള്‍ ഫോക്കസ് ചെയ്യേണ്ടുന്ന മേഖലയേതാണെന്ന് മനസിലാക്കാന്‍ പറ്റും. ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ ആദ്യം ചെയ്യുക.
നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കുക: പലപ്പോഴും നമ്മള്‍ കാര്യങ്ങള്‍ നീട്ടിനീട്ടി വെക്കുന്നതിനാലാണ് കൃത്യസമയത്ത് ചെയ്തുതീര്‍ക്കാനാവാത്തത്. ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യുക. നീണ്ടുനീണ്ട് പോകുന്നത് ഒഴിവാക്കാനായി നമുക്ക് ഒരു സമയപരിധി കൊടുക്കാം. നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍ക്കണം എന്ന് നമ്മള്‍ തന്നെ തീരുമാനിക്കുക. പ്രോകാസ്റ്റിനേഷന്‍ ഒഴിവാക്കാനുളള ആദ്യ വഴി ഇതാണ്. രണ്ടാമതായി ചെയ്യാനുളള വര്‍ക്കുകളെ ഘട്ടം ഘട്ടമായി ചെയ്യുകയെന്നാണ്. ഒരുമിച്ച് തീര്‍ക്കാതെ കുറച്ചുകുറച്ചായി ചെയ്തുതീര്‍ക്കാം. അങ്ങനെ പ്രോകാസ്റ്റിനേഷന്‍ ഒഴിവാക്കാന്‍ പറ്റും.
ഷെഡ്യൂൾ ടാസ്ക്: അടുത്ത ദിവസങ്ങളില്‍ അല്ലെങ്കില്‍ അടുത്ത മാസങ്ങളില്‍ അതുമല്ലെങ്കില്‍ ഈ വര്‍ഷത്തില്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന ധാരണ ആദ്യമേ നമുക്കുവേണം. ടാസ്‌കുകളെ ഇങ്ങനെ ഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ നമുക്ക് എളുപ്പത്തില്‍ ടൈം മാനേജ് ചെയ്യാന്‍ കഴിയും.
സമ്മർദ്ദം ഒഴിവാക്കുക: ഒരുകാര്യം സമയത്ത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലാണ് മാനസിക പിരിമുറുക്കം വരിക. ഇത് ഒഴിവാക്കണമെങ്കില്‍ സമയത്തെ കൃത്യമായി മാനേജ് ചെയ്യുക.
ഡെഡ് ലൈൻ സെറ്റ് ചെയ്യുക: ഒരുകാര്യം എന്നെങ്കിലും ചെയ്തുതീര്‍ക്കും എന്ന് മനസില്‍ വിചാരിക്കുന്നതിലും നല്ലതാണ് ആ കാര്യം ചെയ്യണമെന്ന് തോന്നുമ്പോള്‍ തന്നെ അതിന് ഒരു ഡെഡ് ലൈന്‍ നിശ്ചയിക്കുന്നത്. ഈ സമയത്തിനുള്ളില്‍ ഞാനത് ചെയ്തുതീര്‍ക്കുമെന്ന് നമ്മളോട് തന്നെ ഒരു വെല്ലുവിളിയായെടുക്കുക.
അവോയിഡ് മൾട്ടി ടാസ്കിങ്: പല കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്നതുകൊണ്ടാണ് പലപ്പോഴും വര്‍ക്കിന്‍റെ ക്വാളിറ്റി നഷ്ടപ്പെടുന്നത്. ചില ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ മള്‍ട്ടി ടാസ്‌ക് ചെയ്യുന്നവരാണ്. ചില ആണുങ്ങളും ഇങ്ങനെയുള്ളവരായിരിക്കും. ഒരു സമയം ഒരു കാര്യം ചെയ്യുകയാണെങ്കില്‍ ആ വര്‍ക്കിന് അതിന്‍റേതായ ക്വാളിറ്റിയുണ്ടാകും. സമയം ലാഭിക്കാന്‍ വേണ്ടി പല കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യുകയാണെങ്കില്‍ വര്‍ക്കിന്‍റെ ക്വാളിറ്റി നഷ്ടമാകും.
നേരത്തെ തുടങ്ങുക: ജോലികള്‍ നിശ്ചയിച്ചതിനും അല്പം നേരത്തെ തുടങ്ങുകയാണെങ്കില്‍ നമുക്ക് ടൈം ഏറ്റവും ഭംഗിയായിട്ട് ഉപയോഗിക്കാനും ടാസ്‌ക് മനോഹരമായി പൂര്‍ത്തിയാക്കാനും സാധിക്കും. സ്ട്രസ് കുറയ്ക്കാനും ഇതുവഴി കഴിയും. നേരത്തെ എഴുന്നേല്‍ക്കുക എന്നിട്ട് ജോലി തുടങ്ങുക, അവസാനമണിക്കൂറില്‍ ജോലി ചെയ്യാന്‍ തുടങ്ങാതെ കുറച്ച് നേരത്തെ തുടങ്ങുക എന്നിങ്ങനെ ചെയ്യുന്നതിലൂടെ ടൈം മാനേജ് ചെയ്യാനാവും.
ഇടവേള എടുക്കുക: ഒരു കാര്യം തുടര്‍ച്ചയായി ചെയ്യാതെ ഇടയ്ക്ക് ഒരു ബ്രേക്കെടുത്ത് ആ ബ്രേക്കിനുശേഷം ജോലി തുടങ്ങുക. അത് നല്ല ഫലം ലഭിക്കാന്‍ സഹായിക്കും.
നോ പറയേണ്ടിടത്ത് നോ പറയുക: പലപ്പോഴും വര്‍ക്കുകള്‍ നമുക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നത് ആവശ്യമില്ലാത്ത എല്ലാ കാര്യങ്ങളും തലയിലേറ്റുന്നത് കൊണ്ടാണ്. ആരോടും നോ പറയാന്‍ പറ്റാത്തതുകൊണ്ട് ലഭിക്കുന്ന വര്‍ക്കുകളെല്ലാം ഏറ്റെടുക്കുകയും നമ്മുടെ വര്‍ക്കുകള്‍ തീരാത്ത അവസ്ഥ വരികയും ചെയ്യും. സ്ട്രസ് ആയി മനസമാധാനം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നമ്മളെ ഇതെത്തിക്കും. നോ പറയേണ്ടിടത്ത് നോ പറയുക തന്നെ വേണം. അതിനുള്ള കഴിവുണ്ടാക്കിയെടുത്താല്‍ അത് ജീവിതത്തില്‍ നമ്മളെ ഏറെ സഹായിക്കും.
ഈ പത്തുകാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് ടൈമിനെ മാനേജ് ചെയ്യാനും ജീവിതത്തെ കൂടുതല്‍ പ്രൊഡക്ടീവ് ആക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.