ജീവിതം ആനന്ദകരമാക്കാൻ നേതൃപരിശീലകനും എഴുത്തുകാരനുമായ റോബിൻ ശർമ പങ്കുവെക്കുന്ന 10 നിർദേശങ്ങൾ ഇതാ...
- വാക്കുപാലിക്കുക. ഇത് നിങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കും. അവസരങ്ങൾ നിങ്ങളെത്തേടി വരും
- ദിവസവും കുറച്ചെങ്കിലും നടക്കുക. ആരോഗ്യ സംരക്ഷണം മാത്രമല്ല, മനസ്സിനും സന്തോഷം നൽകുന്നതാണ് നടത്തം.
- ചെറിയ കാര്യത്തെ കാടുകയറി ചിന്തിച്ച് വലുതാക്കരുത്. വിശാലമായി നോക്കിക്കണ്ട് സന്തോഷമായിരിക്കുക
- എന്ത് ചെയ്യുമ്പോഴും 100 ശതമാനം അർപ്പിക്കുക. ഏറ്റവും ഗംഭീരമാക്കാൻ നിങ്ങൾക്ക് കഴിയുമെന്നിരിക്കെ, എന്തിന് ഒരുവിധം ഒപ്പിച്ച് തൃപ്തിപ്പെടണം
- ദിവസവും വൈകീട്ട് ഒരു മണിക്കൂർ വായിക്കാൻ ചെലവഴിക്കുക. അറിവും പദസമ്പത്തും വർധിപ്പിക്കാനും കാഴ്ചപ്പാട് വിശാലമാക്കാനും അതുപകരിക്കും
- നിങ്ങളെ വേദനിപ്പിച്ചവർക്ക് മാപ്പുനൽകുക. പഴയതെല്ലാം മറന്ന് നാളെയുടെ നന്മക്കായി ഇന്ന് നന്നായി ജീവിക്കുക
- നേരത്തെ എഴുന്നേറ്റ് ദിനചര്യ തുടങ്ങുക. അത് നിങ്ങൾക്ക് മറ്റുള്ളവരെക്കാൾ മുൻതൂക്കം നൽകും. പ്രാർഥനക്കും അന്ന് ചെയ്യേണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്യാനും പുലർച്ചെ പറ്റിയ സമയമാണ്.
- നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യം ചെയ്യുക. പിന്നെ ഒന്നും പേടിക്കാനുണ്ടാകില്ല. റിസ്ക് എടുക്കാതെ വളരാനാകില്ലെന്ന് അറിയുക.
- വ്യക്തിജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും പരമാവധി മറ്റുള്ളവരെ കേൾക്കാൻ ശ്രമിക്കുക.
- പ്രശ്നങ്ങളോട് പുറംതിരിഞ്ഞ് നിൽക്കാതെ അവയെ നേരിടാൻ പഠിക്കുക. തെറ്റുകളിൽനിന്ന് പാഠം പഠിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.