ഓരോ നിറങ്ങള്‍ക്കും നമ്മുടെ മൂഡിനെയും വികാരങ്ങളെയും സ്വാധീനിക്കാനുള്ള കഴിവുണ്ട്. മുഖം മനസിന്‍റെ കണ്ണാടിയെന്ന് പറയുമ്പോലെ നിറങ്ങള്‍ക്ക് മനസ്സിന്‍റെ വികാരങ്ങളെ ഉണര്‍ത്താനാവും. അതിനാല്‍ നിത്യജീവിതത്തിലും ബ്രാന്‍റിങ്ങിലുമെല്ലാം നിറങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ അവരുടെ ബ്രാന്‍റിങ്ങിനായി നിറങ്ങള്‍ ഉപയോഗിക്കുന്നത് അവയ്ക്ക് മനുഷ്യമനസിനെ ട്രിഗര്‍ ചെയ്യാനും സ്വാധീനിക്കാനും കഴിവുള്ളതുകൊണ്ടാണ്. ഓരോ നിറങ്ങളും പോസിറ്റീവായതോ നെഗറ്റീവ് ആയതോ ആയ വികാരങ്ങള്‍ നമുക്കുതരുന്നു. എല്ലാ നിറത്തിലും ശരിയായതും തെറ്റായതുമുണ്ടാകും. തെറ്റായ ഷെയ്ഡാണ്, അല്ലെങ്കില്‍ സാഹചര്യത്തിന് അനുസൃതമല്ലാത്ത ഷെയ്ഡാണ് നമ്മള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് നമ്മളെ നെഗറ്റീവായി ബാധിക്കും. ഫിയര്‍, അപകടം, ഡിപ്രഷന്‍ പോലുള്ള മനോവികാരാങ്ങള്‍ക്ക് കാരണമാകാം. നിറങ്ങളെക്കുറിച്ചും അതിനുപിന്നിലെ മനശാസ്ത്രത്തെക്കുറിച്ചും കൂടുതല്‍ മനസിലാക്കുകയാണെങ്കില്‍ നമുക്ക് കുറേക്കൂടി ചൂസി ആയിരിക്കാന്‍ പറ്റും.
വെളുപ്പ്: ആത്മീയത, നന്മ, സൗന്ദര്യം, നിഷ്‌കളങ്കത, ലാളിത്യം എന്നിവയുടെ നിറമാണ് വെളുപ്പ്. ഈ നിറം ഏറെ പോസിറ്റിവിറ്റിയും ഫ്രഷ്‌നസും നല്‍കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം വിവാഹവസ്ത്രമായി വെള്ളയാണ് ഉപയോഗിക്കാറുള്ളത്. ഈ നിറം നിഷ്‌കളങ്കതയുടെയും പരിശുദ്ധിയുടെയുമൊക്കെ പ്രതീകമായതുകൊണ്ടാണത്. എല്ലാ അവസരങ്ങളും വെള്ള നമ്മള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
ചുവപ്പ്: ചുവപ്പ് എന്നത് വികാരങ്ങള്‍ ഉണര്‍ത്താന്‍ കഴിയുന്ന നിറമാണിത്. അതുകൊണ്ടാണ് പല ഉല്പന്നങ്ങളുടെയും ബ്രാന്‍റിങ്ങില്‍ ഈ നിറം ഉപയോഗിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്‍റൊയൊക്കെ ബ്രാന്‍റിങ് ശ്രദ്ധിച്ചിട്ടില്ലേ. ചുവപ്പ് എന്നത് ശക്തിയുടെയും ആരോഗ്യത്തിന്‍റെയും ഓജസ്സിന്‍റെയും നിറമാണ്. ഈ നിറം തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ വളരെ പ്രസന്നരും ഉണര്‍വുള്ളവരും ഊര്‍ജ്ജസ്വലരും ആയിരിക്കും. ദേഷ്യം, പ്രകോപനം എന്നിവയാണ് ഇതിന്‍റെ നെഗറ്റീവ് വശങ്ങള്‍. ചുവപ്പിന് ഒരു അര്‍ജന്‍സി സൃഷ്ടിക്കാനുള്ള കഴിവുണ്ട്.
നീല: നീലയെന്നത് ശാന്തത, സുരക്ഷ, സത്യസന്ധത, സാമര്‍ത്ഥ്യം, വിശ്വാസ്യത, ആത്മനിയന്ത്രണം എന്നിവയുടെ നിറമാണ്. ആരോഗ്യ പ്രശ്‌നമുള്ളവരും അഗ്രസീവായതുമായ ആളുകളുള്ളിടത്ത് നീലയോ നീലയുടെ ഷെയ്ഡുകളോ ഉപയോഗിക്കുന്നത് നല്ലതാണ്. വികാരത്തെ കൂള്‍ ആക്കുന്ന നിറമാണിത്. ഫേസ്ബുക്ക് സാംസങ് എന്നിവയുടെ പരസ്യത്തിലൊക്കെ കണ്ടിട്ടില്ലേ, അവര്‍ നീല നിറമാണ് ഉപയോഗിക്കുന്നത്.
മഞ്ഞ: എനര്‍ജിയാണ് മഞ്ഞ. സൗഹൃദം, പോസിറ്റിവിറ്റി, ഹാപ്പിനസ് എന്നിവ പ്രകടിപ്പിക്കുന്ന നിറമാണിത്. നമ്മള്‍ ഉപയോഗിക്കുന്ന ഇമോജികള്‍ മിക്കതും മഞ്ഞനിറത്തിലുള്ളതാണ്. ഡിപ്രഷനിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍ മഞ്ഞ നിറമുള്ള വസ്ത്രവും മറ്റും ഉപയോഗിക്കുന്നത് സന്തോഷം തിരികെ കൊണ്ടുവരാന്‍ സഹായിക്കും.
പച്ച: ബാലന്‍സ്, പക്വത, സമൃദ്ധി, ഭാഗ്യം, വളര്‍ച്ച, ഉന്നമനം ഇതൊക്കെ പച്ചയില്‍ വരുന്നു. ഇക്കോ ഫ്രണ്ട്‌ലിയാണ് ഈ നിറം. ജീവിതത്തില്‍ സമൃദ്ധി ആഗ്രഹിക്കുന്നവര്‍ എപ്പോഴും പച്ച തെരഞ്ഞെടുക്കും. നല്ല ആരോഗ്യവുമായും പ്രകൃതിയുമായും കണക്ട് ചെയ്യുന്ന കളറാണ് ഗ്രീന്‍.
ഓറഞ്ച്: ആക്ടിവിറ്റി, കോണ്‍ഫിഡന്‍സ്, ക്രിയേറ്റിവിറ്റി, എക്‌സൈറ്റ്‌മെന്‍റ്, ശുഭാപ്തിവിശ്വാസം എന്നിവയാണ് ഓറഞ്ച് പ്രതിഫലിപ്പിക്കുന്നത്. ഓറഞ്ച് ആത്മീയതയുടെ നിറമാണെന്നും പറയാറുണ്ട്. ആത്മീയ ജീവിതം ഇഷ്ടപ്പെടുന്ന ആളുകള്‍ ഓറഞ്ച് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് കണ്ടിട്ടില്ലേ.
കറുപ്പ്: കറുപ്പ് എപ്പോഴും എലഗന്‍റ് ആൻഡ് ക്ലാസിയാണ്. പഴയ ആളുകള്‍ കറുപ്പ് അത്ര നല്ലതല്ലയെന്ന് പറയാറുണ്ട്. എന്നാല്‍ ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ കറുപ്പിന് ക്ലാസി ലുക്കാണ് വിപക്ഷിക്കുന്നത്. ആപ്പിള്‍ പോലുള്ള വലിയ വലിയ കമ്പനികള്‍ ബ്ലാക്ക് തെരഞ്ഞെടുക്കാറുണ്ട്. മിസ്റ്ററി, ലക്ഷ്വറി, പവര്‍ ഒക്കെ പ്രതിഫലിപ്പിക്കുന്ന നിറമാണിത്.
പര്‍പ്പിള്‍: അംബീഷ്യന്‍റെയും ക്രിയേറ്റിവിറ്റിയുടെയും കളറാണിത്. ആത്മീയത, വിജയം, സമ്പത്ത് എല്ലാം പര്‍പ്പിള്‍ കളറുമായി ബന്ധപ്പെട്ടു കിടക്കുന്നത്. സമ്പത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ നിറത്തിന്‍റെ വ്യത്യസ്ത ഷെയ്ഡുകളാണ് ഉപയോഗിക്കാറുള്ളത്.
പിങ്ക്: സ്‌നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും നിറമാണിത്. അഫക്ഷന്‍, കമ്പാരിസണ്‍, കമ്പാഷന്‍, ഫെമിനൈന്‍ ഹെല്‍ത്ത്, റൊമാന്‍സ് ആന്‍റ് സോഫ്റ്റ്‌നസ് എല്ലാം ഈ നിറം പ്രതിഫലിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.