ഷോർട്ട് ടേം സന്തോഷം നീട്ടിക്കിട്ടാൻ....

സന്തോഷമെന്നത് എത്തിച്ചേരാൻ എല്ലാവരും കൊതിക്കുന്ന മാനസികാവസ്ഥയാണല്ലോ. നേട്ടങ്ങൾ, സ്വന്തമാക്കൽ, ബന്ധങ്ങൾ എന്നിവയിലൂടെ നാമതിനെ പിന്തുടരും. എങ്കിലും അവിടെയെത്തൽ മിക്കപ്പോഴും സ്വപ്നമായി അവശേഷിക്കാറാണ്. അഥവാ എപ്പോഴെങ്കിലും സന്തോഷം കൈവരിച്ചാലോ, അതിന് ദിവസങ്ങളുടെയോ മാസങ്ങളുടേയോ ആയുസ്സു മാത്രമേ ഉണ്ടാകൂ എന്നതാണ് പലരുടേയും അവസ്ഥ.

കാരണം സന്തോഷം എന്നത് എത്തിച്ചേരാവുന്ന ഒരു ലക്ഷ്യമല്ലെന്നും അതൊരു യാത്രയാണെന്നുമുള്ളതാണ്. ആ യാത്രയിൽ ഇടക്ക് സന്തോഷങ്ങളെയും ഇടക്ക് നൊമ്പരങ്ങളേയും കണ്ടുമുട്ടുമെന്നും മനസ്സിനെ പഠിക്കാൻ ​ശ്രമിച്ചവർ പറയുന്നു.

ഷോർട്ട് ടേം സന്തോഷം അത്ര സന്തോഷകരമല്ല

ഹ്രസ്വകാലത്തേക്ക് സന്തോഷം നൽകുന്ന കാര്യങ്ങളിൽ മുഴുകി പിന്നെ നിരാശയിൽ വീഴുന്നത് നല്ല കാര്യമല്ലെന്ന് വിദഗ്ധർ പറയുന്നു. കൃതജ്ഞനായിരിക്കൽ, വ്യായാമം ​ചെയ്യൽ, പ്രാർഥന, ഹോബികൾ തുടങ്ങിയ ദീർഘകാല ശീലങ്ങളില്ലെങ്കിൽ വന്നു കയറുന്ന സന്തോഷങ്ങൾ വന്നപോലെ തന്നെ ഇറങ്ങിപ്പോകുമെന്ന് പുതിയ പഠനം പറയുന്നു. ഇത്ത​രം ദീർഘകാല ശീലങ്ങൾ ജീവിതത്തിൽ കൊണ്ടുവരികയാണ് സന്തോഷമായിരിക്കാൻ ​വേണ്ടതെന്ന് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ പറയുന്നു.

‘‘ജിമ്മിൽ പോകുംപോലെയാണിത്. ഒരു ക്ലാസിൽ പ​ങ്കെടുത്ത് കാലാകാലം ആരോഗ്യവാനായിരിക്കാം എന്നു കരുതുംപോലെ. ശാരീകാരോഗ്യംപോലെ മാനസികാരോഗ്യം നിലനിർത്താനും നാം തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ പുരോഗതി താൽക്കാലികം മാത്രമായിരിക്കും’’ -ഗവേഷകൻ ബ്രൂസ് ഹൂഡ് പറയുന്നു.

ഇവിടെയുണ്ട് സന്തോഷം

  • ശാരീകവ്യായാമം ശരീരത്തിനൊപ്പം മനസ്സിനേയും ഉണർത്തും. ആഴ്ചയിൽ അ​ഞ്ചുദിവസമെങ്കിലും വ്യായാമം ചെയ്യൂ.
  • ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറക്കം, ശാരീകാരോഗ്യത്തിനെന്ന പോലെ വൈകാരികമായ സന്തോഷത്തിനും അനിവാര്യമാണ്.
  • ചെറുതായാലും വലുതായാലും നമുക്ക് കൈവന്നിട്ടുള്ളതിനെല്ലാം നാം നന്ദിപ്രകാശിപ്പിച്ചുകൊണ്ടേയിരിക്കുക.
  • പ്രഭാതകിരണങ്ങളും ശുദ്ധവായുവും നിങ്ങളിൽ അദ്ഭുതം സൃഷ്ടിച്ചേക്കാം. ഒരു ചെറുനടത്തത്തിനുവേണ്ടിയെങ്കിലും പുറത്തിറങ്ങുക.
  • പ്രിയപ്പെട്ടവരുമൊത്ത് സമയം പങ്കിടുക.
  • വായനയോ സംഗീതമോ എന്തുമാകട്ടെ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾക്കുവേണ്ടി സമയം കണ്ടെത്തണം.
  • ആവശ്യക്കാരെ സഹായിക്കണം. അത് നമ്മുടെ ജീവിതത്തോട് നമുക്കുതന്നെ മതിപ്പ് തോന്നിക്കും.  
Tags:    
News Summary - To prolong short term happiness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.