ചൈനയിൽ 60 ശതമാനം പേർക്കും കോവിഡ് വരാം; ദശലക്ഷക്കണക്കിന് മരണം പ്രവചിച്ച് വിദഗ്ധർ

ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ചൈനയിൽ വ്യാപകമായി കെറോണ വൈറസ് കേസുകൾ. ചൈനയിലെ ആശുപത്രികളെല്ലാം ​രോഗികളാൽ നിറഞ്ഞു കവിഞ്ഞുവെന്ന് ഹെൽത്ത് ഇക്കണോമിസ്റ്റും എപിഡമോളജിസ്റ്റുമായ എറിക് ഫീഗൽ-ഡിങ് പറഞ്ഞു.

ചൈനയു​ടെ 60 ​ശതമാനം പേർ അഥവാ, ലോക ജനസംഖ്യയുടെ 10 ശതമാനം പേരും അടുത്ത മൂന്ന് മാസത്തിനുള്ളിൽ കോവിഡ് ബാധിതരാകും. ദശലക്ഷക്കണക്കിന് പേർ മരിക്കാനുമിടയാകുമെന്നാണ് എപിഡമോളജിസ്റ്റിന്റെ പ്രവചനം.

ചൈനീസ് തലസ്ഥാനം വൈറസ് കീഴടക്കിയപ്പോൾ ബെയ്ജിങ്ങിലെ ശ്മശാനം കോവിഡ് രോഗികളുടെ മൃതദേഹങ്ങളാൽ നിറഞ്ഞിരുന്നു.

രോഗം ബാധിക്കുന്നവർക്കൊക്കെ ബാധിക്കട്ടെ, മരിക്കുന്നവർ മരിക്കട്ടെ എന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനമെന്ന് ഫീഗൽ -ഡിങ് ആരോപിച്ചു. ​വേഗത്തിലുള്ള രോഗബാധ,

നേരത്തെ എത്തുന്ന മരണം, രോഗികളുടെ എണ്ണം വേഗത്തിൽ ഏറ്റവും ഉയരുക, അതിവേഗം ഉത്പാദനം പുനരാരംഭിക്കുക എന്നതാണ് ചൈനീസ് സർക്കാറിന്റെ ലക്ഷ്യം.

നവംബർ 19നും 23നും നാലു മരണങ്ങൾ റിപ്പോർട്ട് ചെയ്യുംവരെ ചൈനയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.

​കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് ശേഷം ചൈനയിലെ സെമിത്തേരികളെില്ലൊം അധിക ​

ജോലിഭാരമുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. നേരം വെളുക്കുന്നതിന് മുമ്പ് തന്നെ തുടങ്ങി അർധ രാത്രി വരെ മൃതദേഹങ്ങൾ സംസ്കരിക്കുകയാണെന്ന് ബെയ്ജിങ് മുൻസിപ്പാലിറ്റി ശ്മാശാന ജീവനക്കാരി പറയുന്നു. ദിവസേന ശരാശി 200 മൃതദേഹങ്ങൾ എത്തുന്നുണ്ടെന്നും സാധാരണ 30-40 മൃതദേഹങ്ങൾ മാത്രമുണ്ടാകുന്ന സ്ഥാനത്താണിതെന്നും ശ്മശാനം ജീവനക്കാരിലേക്കും കോവിഡ് ബാധിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - 60% Of China Likely To Get Covid, Millions May Die: Top Epidemiologist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.