തുമ്മലും ചുമയും ഒന്നിച്ചായത് 63കാരൻ കൊടുക്കേണ്ടി വന്നത് വലിയ വില. കടുത്ത തുമ്മലും അതോടൊപ്പം ശക്തിയേറി ചുമയും ഒന്നിച്ചുവന്നപ്പോൾ വയോധികന്റെ വൻകുടൽ വയറ്റിൽനിന്ന് പുറത്തേക്ക് വന്നു. കാരണം അടുത്തിടെയാണ് 63കാരന് ഉദരശസ്ത്രക്രിയ നടന്നത്. അതിന്റെ തുന്നലുകൾ ഉണങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ.
heതുമ്മലും ചുമയും ഒന്നിച്ചുവന്നപ്പോൾ അദ്ദേഹത്തിന് വയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചത് എന്നറിയാൻ ഷർട്ട് പൊക്കി നോക്കിയപ്പോഴാണ് ശസ്ത്രക്രിയ മുറിവിലൂടെ വൻകുടൽ പുറത്തായത് കാണുന്നത്.
ഉടൻ ഇദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഭാഗ്യവശാൽ വലിയ തോതിൽ രക്തസ്രാവമുണ്ടായില്ല. പുറത്തുവന്ന വൻകുടലിനും കേടുപാടുകൾ സംഭവിച്ചില്ല. ആശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടർമാർ വൻകുടൽ തിരികെ വയറ്റിനുള്ളിലേക്ക് തന്നെ മാറ്റിവെച്ചു. ആറു ദിവസം 63കാരന് ആശുപത്രിയിൽ കഴിയേണ്ടി വന്നെങ്കിലും വലിയ സങ്കീർണതയൊന്നും കൂടാതെ സുഖം പ്രാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.