ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 71,365 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മുഴുവൻ കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 4,24,10,976
ആയി. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 8,92,828 ആയി കുറഞ്ഞു. 1,72,211 പേർ രോഗമുക്തി നേടി. 1217 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മഹാമാരിക്ക് കീഴടങ്ങിയവരുടെ എണ്ണം 6,05,279 ആയി. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 1,02,063 കേസുകളുടെ കുറവുണ്ടായി.
ഇതുവരെ 170 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.