ആസ്തമയും അലർജിയും നേരിടാൻ പാരമ്പര്യത്തനിമ

അലോപ്പതി ചികിത്സ ജനകീയമാകുന്നതിന് മുമ്പ് സാധാരണക്കാർ അവന്‍റെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരുന്നത് ആയുർവേദത്തിലൂടെയായിരുന്നു. എന്നാൽ, ആധുനികതയുടെ തള്ളിക്കയറ്റവും ജീവിത ശൈലികളിലെ മാറ്റവും ഇന്ന് മനുഷ്യരെ പലവിധ രോഗങ്ങൾക്കടിമകളാക്കി. ഇവിടെയാണ് ആയുർവേദ ചികിത്സയിൽ അത്ഭുതങ്ങൾ തീർക്കുന്ന എ.പി. എൽദോയെന്ന എൽദോസ് വൈദ്യൻ വ്യത്യസ്തനാകുന്നത്. അദ്ദേഹം ആശ്വാസം നൽകിയത് രണ്ട് ലക്ഷത്തോളം വരുന്ന ആസ്തമ അലർജി രോഗികൾക്കാണ്.

ഒന്നരനൂറ്റാണ്ട് മുമ്പാണ് പെരുമ്പാവൂരിനടുത്ത നെടുങ്ങപ്ര പനിച്ചയത്ത് രജിസ്​ട്രേഡ്​ വൈദ്യനായിരുന്ന അമ്മാണ്ടിയിൽ കോരയെന്ന പാരമ്പര്യ വൈദ്യൻ ആസ്തമ, അലർജി ചികിത്സ ആരംഭിക്കുന്നത്​. കേട്ടറിഞ്ഞ് ദൂരദിക്കുകളിൽ നിന്നുപോലും ആളുകളെത്തി. മൂവാറ്റുപുഴ, തൊടുപുഴ, അടിമാലി, തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കാൽനടയായി എത്തുന്ന രോഗികളും ബന്ധുക്കളും ദിവസങ്ങളോളം ഇവിടെ താമസിച്ച് രോഗശാന്തി നേടി മടങ്ങി. ഭക്ഷണമുണ്ടാക്കാനുള്ള സാമഗ്രികളും കിടക്കപായയുമായാണ് ആളുകൾ എത്തിയിരുന്നത്. കോര വൈദ്യരുടെ പാത പിന്തുടർന്ന് മകൻ പൗലോസും ചികിൽസാരംഗത്തേക്കിറങ്ങി. വൈദ്യരുടെ കഷായവും കുഴമ്പും എണ്ണയും സേവിച്ച് സൗഖ്യമായി മടങ്ങുന്നവരുടെ എണ്ണവും കൂടിവന്നു. കുഞ്ഞായിരുന്ന എൽദോ ഈ ചികിത്സാരീതികളെല്ലാം കണ്ടും അറിഞ്ഞുമാണ് വളർന്നത്. 2005 മുതൽ എൽദോസും പിതാവിനൊപ്പം സഹായിയായെത്തി. 2008 ൽ പൗലോസ് വൈദ്യൻ അന്തരിച്ചതോടെ പാരമ്പര്യത്തനിമ പിന്തുടർന്ന് എൽദോസ് വൈദ്യനും ആസ്തമ, അലർജി ചികിത്സാരംഗത്ത് സജീവമായി.

അലർജിയും ആസ്തമയും മാറാരോഗമല്ല

അലർജി, തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസം മുട്ടൽ തുടങ്ങിയ പ്രയാസങ്ങളുമായി തേടിയെത്തുന്നവരാരും നിരാശപ്പെടേണ്ടി വരില്ലെന്ന് വൈദ്യരുടെ ഉറപ്പാണ്. ഒരുമാസം മരുന്ന് കഴിച്ചിട്ട് കുറവുണ്ടെങ്കിൽ മാത്രമേ തുടർന്ന് മരുന്ന് നൽകാറുള്ളൂ. അലർജി തുമ്മലിന് മൂന്നുമാസം രണ്ടുനേരം വീതവും നാലാം മാസം തൊട്ട് ഒരു നേരവുമാണ് മരുന്ന് കഴിക്കേണ്ടത്. ശ്വാസം മുട്ടലിന് ആറുമാസം രണ്ടുനേരവും ഏഴാം മാസം തൊട്ട് ഒരുനേരവും മരുന്ന് കഴിക്കണം. രോഗിക്ക് കഫം ഇളക്കുന്നതിനായി ആദ്യം കർപ്പൂരകദ്രാവകം കൊടുക്കും. കണ്ണ്, മൂക്ക്, തൊണ്ട, ചെവി എന്നിവിടങ്ങളിലെ ചൊറിച്ചിൽ മാറ്റാനായി രുദ്രാദിക്വാഥം കഷായം നൽകും. നിർത്താതെയുള്ള ചുമക്ക് അമൃത കാസിനിയും വായുതടസ്സം മാറാൻ ഗുളികയും നൽകും. തുമ്മലിനും ശ്വാസംമുട്ടലിനും നീർജാതി കേരവും ആ സ്തനിവാറും ചർമരോഗങ്ങൾക്കായി കഷായവും നൽകുന്നതാണ് വൈദ്യരുടെ ചികിത്സാരീതി.

ആശ്വാസതീരമായി സെൻറ് പോൾസ് ആയുർവേദ

നാലാം തലമുറയിൽ വൈദ്യരുടെ മകളായ ഡോ. ഗ്രീഷ്മ എൽദോസിന്‍റെയും ചീഫ്​ മെഡിക്കൽ ഓഫിസറായ ഡോ. നീമ പോളിന്‍റെയും നേതൃത്വത്തിലുള്ള 20 അംഗ മെഡിക്കൽ സംഘമാണ് സെന്റ് പോൾസ് ആയുർവേദയിൽ എൽദോസ് വൈദ്യരോടൊപ്പമുള്ളത്. ഓലക്കുടിലിൽ തുടങ്ങിയ ഈ പാരമ്പര്യ ചികിത്സാ രീതി ഇന്ന് കേരളത്തിനകത്തും പുറത്തുമായി 12 ശാഖകളുള്ള വലിയൊരു സംരംഭമായി മാറിക്കഴിഞ്ഞു. 15,000 ചതുരശ്രയടിയിലുള്ള മരുന്ന് നിർമാണകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. വേങ്ങൂരിൽ ആയുർവേദാശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നു.

എല്ലാത്തിനും നേതൃത്വം വഹിച്ച് ഭാര്യ ബീനയും മകൻ ഗ്രേസ് മോനും വൈദ്യശാലയിലുണ്ട്. ഒരിറ്റ് ശ്വാസത്തിനായി ഇൻഹേലറും ഓക്സിജൻ സിലിണ്ടറും ബൈപാസും ആശ്രയിച്ചിരുന്ന നിരവധി പേർക്കാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഈ കൈപുണ്യം ആശ്വാസമേകിയത്. ശുദ്ധമായ ഔഷധങ്ങളും പാരമ്പര്യമായി പകർന്നുകിട്ടിയ അറിവുകളുംകൊണ്ട് നിരവധിപേർക്ക് രോഗശാന്തി നൽകിയ സെന്റ് പോൾസ് ആയുർവേദക്കും എൽദോ വൈദ്യനുമൊപ്പം പ്രവർത്തിക്കുന്നതിൽഏറെ അഭിമാനിക്കുന്നതായി ചീഫ് മെഡിക്കൽ ഓഫിസറായി 10 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ഡോ. നീമ പോൾ പറയുന്നു. വിവരങ്ങൾക്ക്​: 9526202041, www.stpaulsayurveda.com

Tags:    
News Summary - A traditional remedy for asthma and allergies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.