പ്രോട്ടീൻ ഷേക്കും ഡയറ്റും ഒരുമിച്ച്; 52-ാം വയസ്സിലും ചുറുചുറുക്കോടെ ഇരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ശോഭന

നായികമാരി​ലെ 'മമ്മൂട്ടി' എന്ന വിശേഷണം ശരിക്കും യോജിക്കുന്ന നടിയാണ് ശോഭന. 52-ാം വയസ്സിലും ചുറുചുറുക്കോടെ നൃത്ത വേദികളിൽ നിറഞ്ഞാടുകയാണ് മലയാളിയുടെ 'നടനശോഭന'. ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

ശരീരസൗന്ദര്യവും ഉന്മേഷവും നിലനിർത്താൻ തന്നെ സഹായിക്കുന്ന ഡയറ്റിനെ കുറിച്ചും ഭക്ഷണകാര്യത്തിലെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും മനസ്സു തുറക്കുകയാണ് അവർ. പ്രോട്ടീൻ ഷേക്കിനൊപ്പം ഡയറ്റും പിൻതുടരുന്ന ആളാണ് താനെന്ന് ശോഭന പറയുന്നു. "പ്രോട്ടീൻ ഷേക്കും ഡയറ്റുമാണ് എന്റെ രീതി. രണ്ടും കൂടി എന്തിനാണെന്ന് പലരും ചോദിക്കാറുണ്ട്. എനിക്ക് എപ്പോഴും വിശപ്പാണ്," വേറിട്ട ഡയറ്റിനു പിന്നിലെ കാരണം ശോഭന വെളിപ്പെടുത്തി.

"ചിലപ്പോൾ മൂന്നു ദിവസത്തെ ഡയറ്റ് എടുക്കും, ചിലപ്പോൾ ഏഴു ദിവസത്തേക്കോ, ക്രാഷ് ഡയറ്റോ പിൻതുടരും," കൃത്യമായ ഇടവേളകളിൽ ശരീരഭാരം നോക്കുന്ന പതിവുണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു. പിസ്സ, ബർഗർ,പാസ്ത, ബ്രഡ്, സാൻഡ്‌വിച്ച്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ് ഒന്നും താൻ കഴിക്കാറില്ലെന്നും ശോഭന. അതേസമയം തായ് ഫുഡ്, ഡിസേർട്ട് എന്നിവയൊക്കെ കഴിക്കാൻ തനിക്കേറെ ഇഷ്ടമാണെന്നും താരം പറയുന്നു.

1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിച്ചത്. നായികയായി അരങ്ങേറ്റം കുറിച്ചത് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു. സിനിമാ നൃത്ത കുടുംബത്തില്‍ നിന്നാണ് ശോഭനയും വരുന്നത്. തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും ശോഭന എത്തിയത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.

രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത്. ഒപ്പം 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം , പത്മശ്രീ പുരസ്കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിങ്ങനെ ഒരുപിടി പുരസ്കാരങ്ങൾ വേറെയും. അനന്തനാരായണിയാണ് മകൾ.

Tags:    
News Summary - actress Shobana reveals her health secrets at the age of 52

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.