കേരളത്തിലാദ്യമായി കൃത്രിമഹൃദയം വെച്ചുപിടിപ്പിച്ച്​ ശസ്​ത്രക്രിയ

കൊച്ചി: കേരളത്തിലാദ്യമായി കൃത്രിമഹൃദയം ​െവച്ചുപിടിപ്പിച്ച്​ കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രി ചരിത്രം കുറിച്ചു. ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡി.സി.എം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുകാരിയിലാണ് വിജയകരമായി എൽ.വി.എ.ഡി അഥവാ കൃത്രിമ ഹൃദയം ​െവച്ചുപിടിപ്പിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തുതന്നെ അപൂര്‍വവുമായ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസ്സവും താഴ്ന്ന രക്തസമ്മര്‍ദവുമായി സെപ്​റ്റംബര്‍ 13നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹൃദയത്തിെൻറ പ്രവർത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെൻറിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്‌നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ടതിനാൽ തുടര്‍ച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടിവന്നു. വെൻറിലേറ്ററിൽ തുടർന്നാൽ ജീവൻ നഷ്​ടപ്പെടുമെന്ന സ്ഥിതിയായതോടെ നാലു ദിവസത്തിലേറെ വിഎ എക്‌മോയുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.

ഹൃദയം മാറ്റിവെക്കുക മാത്രമായിരുന്നു ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാല്‍, ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. അങ്ങനെയാണ് കൃത്രിമഹൃദയം വെച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്. 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കൃത്രിമ ഹൃദയം വെച്ചുപിടിപ്പിച്ച രോഗി ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം തലമുറയില്‍പ്പെട്ട വെൻട്രിക്യൂലര്‍ അസിസ്​റ്റ്​ ഉപകരണമായ ഹാര്‍ട്ട്‌മേറ്റ് 2 ആണ് ഇംപ്ലാൻറ്​ ചെയ്തത്.

കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. സുജിത് ഡി എസ്, ഡോ. ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്​റ്റ്​), ഡോ. നെബു (കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്​റ്റ്​), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്​റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ പേർ ചേർന്നാണ് ശസ്ത്രക്രിയയും ചികിത്സയും പൂർത്തിയാക്കിയത്.

എൽ.വി.എ.ഡി

ഹൃദയത്തി​െൻറ പ്രവർത്തനം തകരാറിലാകുന്നവരിൽ ഇംപ്ലാൻറ്​ ചെയ്യുന്ന നൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെൻട്രിക്യുലര്‍ അസിസ്​റ്റ്​ ഡിവൈസ് (എൽ.വി.എ.ഡി). ഹൃദയത്തിെൻറ താഴ്ഭാഗത്തുള്ള ഇടത്തേ അറയിൽനിന്ന് (ലെഫ്റ്റ് വെൻട്രിക്കിൾ) അയോർട്ടയിലേക്കും ശരീരത്തിെൻറ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഇന്ത്യയില്‍ വളരെ ചുരുക്കം കേന്ദ്രങ്ങളിൽ മാത്രമാണ് ഇത് നടക്കുന്നത്.

Tags:    
News Summary - artificial heart implanted for the first time in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.