തിരുവനന്തപുരം: കുഷ്ഠരോഗ ബാധിതരെ ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തി രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന ‘അശ്വമേധം’ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് പേരൂര്‍ക്കട ജില്ല മാതൃക ആശുപത്രിയില്‍ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.
കേരളത്തില്‍ പതിനായിരത്തില്‍ 0.13 എന്ന നിരക്കില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളിലും കുഷ്ഠരോഗം സ്ഥിരീകരിക്കുന്നു.
മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന രോഗത്തെ ആറുമുതല്‍ 12 മാസം വരെയുള്ള ചികിത്സയിലൂടെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. ചികിത്സയിലുള്ള രോഗിയില്‍നിന്ന് രോഗാണുക്കള്‍ വായുവിലൂടെ പകരില്ല. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാൻ മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെ എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.