ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ വീട്ടിലെത്തും

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ വീട്ടില്‍ എത്തിക്കാന്‍ നിര്‍ദേശം. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മേല്‍നോട്ടത്തില്‍ ഇത്തരത്തില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

പ്രയാധിക്യമുള്ളവര്‍ക്കും ഏറെക്കാലമായി കിടപ്പിലായ രോഗികള്‍ക്കും ഈ സൗകര്യം ലഭ്യമാകും.

സെപ്റ്റംബര്‍ 22ന് സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പില്‍ പൗരന്‍മാര്‍ക്ക് തുല്യത ഉറപ്പാക്കുന്നതിനാണിത്. വാക്‌സിന്‍ എടുക്കാന്‍ തയ്യാറുള്ള, എന്നാല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ കഴിയാത്ത ഏതൊരു വ്യക്തിക്കും ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് -ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 66 ശതമാനം പേര്‍ക്ക് ഭാഗികമായും 23 ശതമാനം പേര്‍ക്ക് പൂര്‍ണമായും വാക്‌സിന്‍ നല്‍കിയെന്നാണ് കേന്ദ്രം പറയുന്നത്.

Tags:    
News Summary - at home vaccination for disabled says centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.