ന്യൂഡൽഹി: രണ്ട്- 18 വയസ്സുകാരിൽ കോവാക്സിൻ ബൂസ്റ്റർ ഡോസ് പരീക്ഷണത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ)യുടെ അനുമതി തേടി നിർമാതാക്കളായ ഭാരത് ബയോടെക്.രണ്ട് മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരിൽ ബൂസ്റ്റർ ഡോസ് രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി തേടി ഹൈദരാബാദ് ആസ്ഥാനമായ കമ്പനി ഏപ്രിൽ 29നാണ് ഡി.സി.ജി.ഐക്ക് അപേക്ഷ സമർപ്പിച്ചത്. ഡൽഹി എയിംസ്, പട്ന എന്നിവയുൾപ്പെടെ ആറിടങ്ങളിൽ പഠനത്തിനാണ് ലക്ഷ്യമിടുന്നത്.
15 വയസ്സിന് മുകളിലുള്ളവർക്ക് നിലവിൽ കോവാക്സിൻ നൽകുന്നുണ്ട്. ആറ്-18 വയസ്സുകാർക്ക് കോവാക്സിൻ നൽകാൻ അടുത്തിടെ ഡി.സി.ജി.ഐ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.