മൂക്കിലൂടെ നൽകാവുന്ന ഭാരത് ബയോടെക്കിന്‍റെ കോവിഡ് വാക്സിന് അനുമതി

ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത, മൂക്കിലൂടെ നൽകാവുന്ന കോവിഡ് പ്രതിരോധ വാക്സിൻ ഇൻകോവാകിന് (iNCOVACC) അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചു. പ്രൈമറി ഡോസായോ ബൂസ്റ്റർ ഡോസായോ 18 വയസിന് മുകളിലുള്ളവരിൽ ഉപയോഗത്തിനാണ് അനുമതി. നേരത്തെ മറ്റ് വാക്സിനുകൾ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി ഇൻകോവാക് ഉപയോഗിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. വാക്സിൻ ഉടൻ വിപണിയിലെത്തിച്ചേക്കും. ലോകത്തെ മൂക്കിലൂടെ നൽകാവുന്ന ആദ്യ കോവിഡ് വാക്സിനാവും ഇത്.

ക്ലിനിക്കൽ പരീക്ഷണങ്ങൾ വാക്സിൻ സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഭാരത് ബയോടെക് പ്രസ്താവനയിൽ അറിയിച്ചു. പ്രൈമറി ഡോസായും മറ്റ് വാക്സിനെടുത്തവർക്കുള്ള ബൂസ്റ്റർ ഡോസായും (ഹെറ്ററോലോഗസ് ബൂസ്റ്റർ) പരീക്ഷണം നടത്തിയതാണെന്ന് ഭാരത് ബയോടെക് പറഞ്ഞു. എന്നാൽ, ഇതിന്‍റെ പരീക്ഷണ ഫലം കമ്പനി പുറത്തുവിട്ടിട്ടില്ല.

രാജ്യത്ത് നിലവിലുള്ള വാക്സിനുകൾ ആദ്യ ഡോസുകളായി സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി ഇൻകോവാക് മൂക്കിലൂടെ നൽകാനാകും. വാക്സിൻ വിതരണത്തിന്‍റെയും വൈറസ് വകഭേദങ്ങൾക്കനുസരിച്ചുള്ള വാക്സിനുകൾ ഉൽപ്പാദിപ്പിക്കുന്നതിന്‍റെയും വേഗം കൂട്ടാൻ ഇൻകോവാക് വഴി സാധിക്കുമെന്ന് ഭാരത് ബയോടെക് അവകാശപ്പെട്ടു.

Tags:    
News Summary - Bharat Biotech's nasal covid vaccine approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.