മനാമ: സ്തനാർബുദത്തെക്കുറിച്ച് പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിൽ ബോധവത്കരണം നടത്തി. ഒക്ടോബർ മാസം സ്തനാർബുദ ബോധവത്കരണമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് കിങ് ഹമദ് മെഡിക്കൽ കോളജുമായി സഹകരിച്ച് ബോധവത്കരണം നടത്തിയത്. നേരത്തെയുള്ള പരിശോധന വഴി രോഗനിർണയം നടത്താനും അതുവഴി വേഗത്തിൽ ചികിത്സ ആരംഭിച്ച് അർബുദമുക്തി നേടാനും സാധിക്കുമെന്ന് ബോധവത്കരണ സന്ദേശം നൽകിയ ഡോ. ശൈബാനി വ്യക്തമാക്കി.
ആധുനിക സാങ്കേതിക വിദ്യകൾ ചികിത്സ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.