ദോഹ: സ്തനാർബുദ ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി ഖത്തർ കാൻസർ സൊസൈറ്റിയുടെ ‘േബ്ലാസം കാമ്പയിനു’മായി കൈകോർത്ത് ലുലു ഹൈപ്പർമാർക്കറ്റും. ലുലുവിൽനിന്ന് ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഖത്തർ കാൻസർ സൊസൈറ്റിയുടെ അർബുദ ബോധവത്കരണ പരിപാടികളിൽ പങ്കുചേരുന്നതിന് സഹായിക്കുന്ന ‘ഷോപ് ആൻഡ് ഡൊണേറ്റ്’ പദ്ധതിയുമായാണ് ലുലു ഹൈപ്പർമാർക്കറ്റിൽ േബ്ലാസം കാമ്പയിൻ ആരംഭിച്ചത്. ഒക്ടോബർ ഒന്നു മുതൽ 900ത്തോളം ഉൽപന്നങ്ങളുടെ വിൽപനയുടെ ഒരു വിഹിതം ക്യൂ.സി.എസിലേക്ക് നീക്കിവെക്കുന്നതാണ് പദ്ധതി.
ലുലു ഹൈപ്പർമാർക്കറ്റിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രതിബദ്ധതക്കൊപ്പം, ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായ വികസനവും ജനങ്ങളുടെ ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കാനുമുള്ള ലക്ഷ്യങ്ങളുമായി പങ്കുചേരുക കൂടിയാണ് നിർവഹിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ മാസമാണ് സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നത്. രോഗത്തെക്കുറിച്ച് സമൂഹത്തിന് അറിവുനൽകി, നേരത്തേ തിരിച്ചറിഞ്ഞ് ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുകയാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. പ്രചാരണത്തിന്റെ ഭാഗമായി ലുലു ജീവനക്കാർ പിങ്ക് റിബൺ അണിഞ്ഞ് ക്യൂ.സി.എസിന് പിന്തുണ നൽകും.
ഖത്തർ കാൻസർ സൊസൈറ്റിയുടെ സ്ഥാപിത ലക്ഷ്യങ്ങൾക്കുള്ള ലുലു ഗ്രൂപ്പിന്റെ ആത്മാർഥമായ സഹകരണത്തിന്റെ പ്രതീകമാണ് ഈ പ്രചാരണ പ്രവർത്തനങ്ങളിലെ പങ്കാളിത്തമെന്ന് ക്യൂ.സി.എസ് ഡയറക്ടർ ജനറൽ മുനാ അഷ്ഖനാനി പറഞ്ഞു. പൊതുജനങ്ങൾക്ക് രോഗം സംബന്ധിച്ച അറിവു നൽകുക, രോഗികൾക്ക് പിന്തുണ നൽകുക, വ്യക്തികളെ ശാക്തീകരിക്കുക, ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യൂ.സി.എസിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അവർ പറഞ്ഞു.
ഖത്തർ കാൻസർ സൊസൈറ്റിയുമായുള്ള സഹകരണത്തിൽ അഭിമാനമുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് വക്താവ് പറഞ്ഞു. സമൂഹത്തിൽ സജീവമായ പങ്ക് വഹിക്കാനും കാൻസർ ബോധവത്കരണം പോലുള്ള പ്രധാന പദ്ധതികളെ പിന്തുണക്കാനും പ്രതിജ്ഞാബദ്ധമാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.