അർഷദിന് താങ്ങായി സി.ഇ.ടിയുടെ 'ഹോപ്'

ഓരോ കണ്ടുപിടുത്തങ്ങൾക്ക് പിന്നിലും ഒരു ജീവിതവും സ്വപ്നവുമുണ്ടായിരിക്കും. തിരുവനന്തപുരം എൻജിനീയറിങ് കോളജിനു വേണ്ടി ഇൻറർനാഷണൽ സെൻറർ ഫോർ ഫ്രീ ആൻഡ് ഓപൺ സോഴ്സ് സോഫ്റ്റ്െ​വയറും, സി.ഇ.ടി സെൻറർ ഫോർ ഇൻറർ ഡിസിപ്ലിനറി റിസർച്ചും നിർമിച്ച 'സി.ഇ.ടി - ഹോപ്' എന്ന അപ്പർ ലിമ്പ് ഹ്യൂമൻ ഓപറേറ്റഡ് എക്സോസ്കെലെറ്റനു പിന്നിലും ഒരു ജീവിതമുണ്ട്. തോളിനും കൈമുട്ട് ജോയിൻറ് റിഹാബിലിറ്റേഷനും പൂർണമായി ഫങ്ഷനൽ മൂവ്മെൻറ് തെറാപ്പി ചെയ്യുന്നതിന് ഫിസിയോതെറാപ്പിസ്റ്റുകളെ സഹായിക്കാൻ ധരിക്കാവുന്ന അപ്പർ ലിമ്പ് എക്‌സ്‌കോസ്‌ലെറ്റനാണിത്.

സി.ഇ.ടി സെൻറർ ഫോർ ഇൻറർ ഡിസിപ്ലിനറി റിസർച്ചും, ഇൻറർനാഷണൽ സെൻറർ ഫോർ ഫ്രീ ആൻഡ് ഓപൺസോഴ്സ് സോഫ്റ്റ്െ​വയറും സംയുക്തമായി നടത്തിയ ഓപ്പൺ സോഴ്‌സ് അസിസ്റ്റീവ് ടെക്‌നോളജി പ്രോജക്ടാണ് സി.ഇ.ടി-ഹോപ്. വാഹനാപകടത്തിൽ കൈ ഭാഗികമായി തളർന്ന അർഷദ് എ. സമദിൻെറ പരിമിതിയെ സാധ്യതയാക്കാനുള്ള പരിശ്രമത്തിൻെറ സൃഷ്ടിയാണിത്.

ഇന്ത്യയിലെ ഫിസിയോതെറാപ്പിസ്റ്റുകളുടെ എണ്ണം ജനസംഖ്യാനുപാതമായി നോക്കുമ്പോൾ വളരെ കുറവാണ്. ഈ പ്രശ്നത്തിന് ഒരുപരിധിവരെ സഹായമാകാൻ റോബോട്ടിക് എക്‌സ്‌കോസ്‌കെലെറ്റൻ ടെക്നോളജിക്ക് സാധിക്കും. സുരക്ഷിതവും സഹൃദവുമായ അന്തരീക്ഷം രോഗിക്കും ഫിസിയോതെറാപ്പിക്കുമിടയിൽ ഇത് ഉറപ്പാക്കുന്നു.

മെനിനോ ഫ്രുട്ടോ, ഡോ. ജിഷ് വി.ആർ, പ്രൊഫ. അജിത് ആർ.ആർ., ഡോ. രഞ്ജിത് എസ്. കുമാർ എന്നിവർ 2016 മുതൽ നടക്കുന്ന പ്രൊജക്ടിൻെറ ഭാഗമാണ്.

വീഡിയോ കാണാം: 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.