ആദ്യ ദിനം കരുതല്‍ ഡോസ് 30,895; കുട്ടികളുടെ വാക്‌സിനേഷന്‍ മൂന്നിലൊന്ന് കഴിഞ്ഞു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 30,895 പേ​ര്‍ക്ക് ആ​ദ്യ​ദി​നം ക​രു​ത​ല്‍ ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്. 19,549 ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍, 2635 കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍, 8711 അറുപത്​ വ​യ​സ്സ്​ ക​ഴി​ഞ്ഞ അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ക്കാ​ണ് ക​രു​ത​ല്‍ ഡോ​സ് ന​ല്‍കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം- 6,455, കൊ​ല്ലം- 3,184, പ​ത്ത​നം​തി​ട്ട- 1,731, ആ​ല​പ്പു​ഴ- 1,742, കോ​ട്ട​യം- 1,701, ഇ​ടു​ക്കി- 719, എ​റ​ണാ​കു​ളം- 2,855, തൃ​ശൂ​ര്‍- 5,327, പാ​ല​ക്കാ​ട്- 922, മ​ല​പ്പു​റം- 841, കോ​ഴി​ക്കോ​ട്- 2,184, വ​യ​നാ​ട്- 896, ക​ണ്ണൂ​ര്‍- 1,461, കാ​സ​ർ​കോ​ട്​- 877 എ​ന്നി​ങ്ങ​നെ​യാ​ണ് ക​രു​ത​ല്‍ ഡോ​സ് ന​ല്‍കി​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 15നും 18​നും ഇ​ട​ക്ക്​ പ്രാ​യ​മു​ള്ള മൂ​ന്നി​ലൊ​ന്നി​ല​ധി​കം കു​ട്ടി​ക​ള്‍ക്ക് (35 ശ​ത​മാ​നം) വാ​ക്‌​സി​ന്‍ ന​ല്‍കാ​നാ​യി. ആ​കെ 5,36,582 കു​ട്ടി​ക​ള്‍ക്കാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. തി​ങ്ക​ളാ​ഴ്ച 51,766 കു​ട്ടി​ക​ള്‍ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. തി​രു​വ​ന​ന്ത​പു​രം- 1,721, കൊ​ല്ലം- 2,762, പ​ത്ത​നം​തി​ട്ട- 2,214, ആ​ല​പ്പു​ഴ- 1,789, കോ​ട്ട​യം- 5,179, ഇ​ടു​ക്കി- 3,588, എ​റ​ണാ​കു​ളം- 4,456, തൃ​ശൂ​ര്‍- 1,138, പാ​ല​ക്കാ​ട്- 9,018, മ​ല​പ്പു​റം- 7,695, കോ​ഴി​ക്കോ​ട്- 5,157, വ​യ​നാ​ട്- 2,064, ക​ണ്ണൂ​ര്‍- 4,808, കാ​സ​ർ​കോ​ട്​- 177 എ​ന്നി​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍.

Tags:    
News Summary - children covid vaccination kerala update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.