ന്യൂഡൽഹി: 12 വയസിനു മുകളിലുള്ളവർക്കുള്ള വാക്സിൻ അടുത്ത മാസം പകുതിയോടെ ആരംഭിച്ചേക്കും. സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിനാണ് ഇന്ത്യയിൽ12ന് മുകളിലുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. സൈകോവ് ഡിയുടെ ഒരു കോടി ഡോസ് ഒക്ടോബറിൽ ലഭ്യമാവുമെന്നാണ് റിപ്പോർട്ട്.
ഇതിെൻറ വിലയും വാങ്ങുന്നതിലുള്ള മറ്റു നടപടികളും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു. തീരുമാനം ഉടൻ ഉണ്ടാകുമെന്നും സൈകോവ് ഡിയും ദേശീയ കുത്തിവെപ്പ് പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.
ആഗസ്റ്റ് 20നാണ് സൈകോവ് ഡി അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോൾ ഓഫ് അതോറിറ്റി അനുമതി നൽകിയത്. കുട്ടികൾക്കുള്ള ആദ്യ വാക്സിനാണിത്. സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ബയോ ടെക്നോളജി വകുപ്പുമായി സഹകരിച്ചാണ് അഹ്മദാബാദ് ആസ്ഥാനമായുള്ള മരുന്ന് കമ്പനിയായ സൈഡസ് കാഡില സൈകോവ് ഡി വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.