പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്; മരണം 4,106

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,78,741 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 4,106 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ മഹാമാരി മൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,74,390 ആയി. ഇതുവരെ 2,49,65,463 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 2,11,74,076 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

നിലവില്‍ 35,16,997 പേര്‍ രാജ്യത്താകമാനം ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

ഇന്നലെ 15,73,515 സാമ്പിളുകളാണ് ആകെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് അറിയിച്ചു.

അതേസമയം, ഹൈദരാബാദ് ആസ്ഥാനമായ മരുന്ന് കമ്പനി ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് കേന്ദ്ര പ്രതിരോധ ഏജന്‍സി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് ഇന്നു മുതല്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം മേയ്-ഒക്ടോബറില്‍ നടന്ന രണ്ടാം ഘട്ട പരിശോധനയില്‍ മരുന്ന് കോവിഡ് രോഗികള്‍ക്ക് ആശ്വസകരമാകുന്നതായി കണ്ടെത്തിയിരുന്നു.

Tags:    
News Summary - corona virus india update 17 may

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.