ന്യൂഡല്‍ഹി: കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം നേരിടാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ.സി.എം.ആര്‍). കോവാക്‌സിന്‍ രണ്ടു ഡോസ് എടുത്തവരില്‍ നടത്തിയ പഠനത്തില്‍ ഡെല്‍റ്റ പ്ലസിന് എതിരെ ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഐ.സി.എം.ആര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
കോവിഡ് ഡെല്‍റ്റ വകഭേദത്തിന് രൂപാന്തരം സംഭവിച്ചാണ് ഡെല്‍റ്റ പ്ലസ് ഉണ്ടായത്. അതിവേഗ വ്യാപനമാണ് ഡെല്‍റ്റ പ്ലസിന്റേത്.
ഇതുവരെ കൂടുതല്‍ ഡെല്‍റ്റ പ്ലസ് വകഭേദം രാജ്യത്ത് കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്. ഭാരത് ബയോടെക് വികസിപ്പിച്ചതാണ് കോവാക്‌സിന്‍.
അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 30,549 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 38,887 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ ദിവസം 422 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,25,195 ആയി ഉയര്‍ന്നു.
4,04,958 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.