യുനൈറ്റഡ് നേഷൻസ്/ജനീവ: വാക്സിൻ സുരക്ഷിതവും ഫലപ്രദവും ആയിരിക്കണമെന്നതിനാൽ ധിറുതിപിടിച്ച് 'കൊവാക്സിന്' അനുമതി നൽകാനാകില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). കൊവാക്സിൻ നിർമിക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്കിൽനിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിൻ സൂക്ഷ്മമായി വിലയിരുത്തേണ്ടത് ആവശ്യമാണ്. നിരവധി പേർ കൊവാക്സിൻ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് തങ്ങൾക്കറിയാം. എന്നാൽ, 'എടിപിടീന്ന്' അനുമതി നൽകാനാകില്ലെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലിലാണ് ഭാരത് ബയോടെക് കൊവാക്സിൻ അനുമതിക്കായി ഡബ്ല്യു.എച്ച്.ഒയെ സമീപിച്ചത്. കൊവാക്സിൻ അനുമതി പരിഗണിക്കുന്നതിനായി ഡബ്ല്യു.എച്ച്.ഒയുടെ സാങ്കേതിക സമിതി ഈ മാസം 26ന് യോഗം ചേരുമെന്ന് സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.