ന്യൂഡൽഹി: കോവിഡ് വൈറസ് വകഭേദങ്ങൾക്കെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിൻ പൂർണ ഫലപ്രദമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇരട്ട മാറ്റം സംഭവിച്ച വൈറസ് വകഭേദത്തെ നിർവീര്യമാക്കാൻ കഴിയുന്നതാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർചിെൻറ സഹകരണത്തോടെ വികസിപ്പിച്ച കോവാക്സിൻ. മൂന്നാംഘട്ട ഇടക്കാല പഠനഫലത്തിെൻറ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ.
വാക്സിെൻറ അന്തിമ ഫലം ജൂണിൽ ലഭ്യമാകും. രണ്ട് ഡോസ് വാക്സിൻ എടുത്താൽ കോവിഡിനെ തുടർന്നുള്ള ആശുപത്രിവാസം വേണ്ടിവരില്ലെന്നാണ് കമ്പനിയുടെ വാദം. 18നും 98നും ഇടയിൽ പ്രായമുള്ള കാൽ ലക്ഷത്തിലേറെ പേരിൽ വാക്സിൻ പ്രയോഗിച്ചു. 10 ശതമാനത്തിലേറെ പേർ 60 പിന്നിട്ടവരാണ്. രണ്ടാംഘട്ട വാക്സിൻ നൽകി 14 ദിവസം സൂക്ഷ്മ നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം നടത്തിയ പരീക്ഷണത്തിലാണ് വാക്സിെൻറ ഫലത്തിന് ശാസ്ത്രീയ പിൻബലെമാരുക്കിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള വാക്സിൻ നിർമാണം വലിയൊരു കൂട്ടായ്മയുടെ വിജയമാണെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ ഇല്ല പറഞ്ഞു.
നിർദോഷകാരിയാക്കി മാറ്റുന്ന കൊറോണ വൈറസിനെതന്നെയാണ് കോവാക്സിനിൽ ഉപയോഗിച്ചത്. യഥാർഥ വൈറസാണെന്നു കരുതി ശരീരം ആൻറിബോഡി രൂപപ്പെടുത്തുന്നതാണ് വാക്സിെൻറ പ്രവർത്തന തത്ത്വം. മനുഷ്യകോശത്തിൽ പെരുകാൻ അനുവദിക്കാതെ നിർവീര്യമാക്കുന്ന കോവാക്സിൻ രീതി പുതിയ വൈറസ് വകഭേദങ്ങൾക്കും ബാധകമാകുമെന്നാണ് ഭാരത് ബയോടെക്കിെൻറ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.