കുട്ടികളില്‍ കോവാക്‌സിന്റെ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്ന്

ന്യൂഡല്‍ഹി: രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്ന് നീതി ആയോഗ് അംഗം. 10 മുതല്‍ 12 ദിവസത്തിനകം വാക്‌സിന്‍ പരീക്ഷണം ആരംഭിക്കുമെന്ന് നീതി ആയോഗ് (ആരോഗ്യം) അംഗം വി.കെ പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധയിടങ്ങളിലായി 525 പേരിലാണ് പരീക്ഷണം.

പുതിയ കോവിഡ് വകഭേദം കുട്ടികളെയാണ് ഗുരുതരമായി ബാധിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിംഗപ്പൂരില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം കുട്ടികള്‍ക്ക് ഏറെ അപകടകരമാണെന്നും അതിനാല്‍ സിംഗപ്പൂരില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - covaxin trial for 2-18 years age group to begin in 10-12 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.