കോവിഡ് ഭേദമായവരില്‍ മുടികൊഴിച്ചില്‍ വ്യാപകമെന്ന്

ഇന്‍ഡ്യാനപൊളിസ് (യു.എസ്.): കോവിഡ് ഭേദമായവരില്‍ മുടികൊഴിച്ചില്‍ വ്യാപകമെന്ന് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത കോവിഡ് മുക്തരായ 27 ശതമാനത്തിലധികം ആളുകള്‍ക്കാണ് മുടി കൊഴിച്ചില്‍ പാര്‍ശ്വഫലമായി കണ്ടെത്തിയത്. കോവിഡ് അതിജീവിച്ചവരെ ബോധവത്കരിക്കാനും സഹായിക്കാനും ലക്ഷ്യമിട്ടുള്ള സര്‍വൈവര്‍ കോര്‍പ്‌സ് എന്ന സംഘടനയാണ് സര്‍വേ നടത്തിയത്.

ടെലോജെന്‍ എഫ്‌ളുവിയം എന്ന താത്കാലിക അവസ്ഥയാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശാരീരിക - മാനസിക സമ്മര്‍ദം, ഉയര്‍ന്ന പനി, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങി നിരവധി സാഹചര്യങ്ങള്‍ ഈ അവസ്ഥക്ക് കാരണമാകുന്നു.

ഇന്ത്യാന യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. നതാലി ലാംബെര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു സര്‍വേ.

ഭയപ്പെടേണ്ടതില്ലെന്നും ആഴ്ചകളോ മാസങ്ങള്‍ക്കോ ശേഷം മുടിയുടെ വളര്‍ച്ച സാധാരണ നിലയിലാകുമെന്നും പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.