ബർലിൻ: ജർമനിയിൽ കോവിഡ് മരണനിരക്ക് ഒരുലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 351 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണം 100,119 ആയി. 24 മണിക്കൂറിനിടെ 75,961 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത്ആദ്യമായാണ് പ്രതിദിന കോവിഡ് നിരക്ക് ഇത്രത്തോളം ഉയരുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് നിരക്ക് വർധിക്കുന്നത് ആശങ്കയായിട്ടുണ്ട്. കിഴക്കൻ ജർമനിയിലെ ആശുപത്രികൾ നിറഞ്ഞിരിക്കയാണ്. കോവിഡ് നിരക്ക് വർധിക്കുന്നത് പുതിയ സർക്കാറിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.
സോഷ്യൽ ഡെമോക്രാറ്റുകളും ഗ്രീൻ പാർട്ടിയും ഫ്രീ ഡെമോക്രാറ്റുകളും സർക്കാർ രൂപവത്കരിക്കാൻ ധാരണയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.