ന്യൂയോർക്: ആഗോളതലത്തിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 19 ശതമാനമായി കുറഞ്ഞതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). മരണനിരക്കും താരതമ്യേന നിയന്ത്രണത്തിലാണ്.
കഴിഞ്ഞാഴ്ച ലോകവ്യാപകമായി 1.6 കോടി ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 75000 മരണങ്ങളും. റഷ്യയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അടുത്തിടെയായി കിഴക്കൻ യൂറോപ്പിലും കോവിഡ് കുതിച്ചുയർന്നിരുന്നു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആയിരുന്നു വ്യാപനത്തിന് കാരണം.
അതേസമയം, കോവിഡ് നമ്മെ വിട്ടുപോയിട്ടില്ലെന്നും വാക്സിനേഷൻ ശക്തിപ്പെടുത്തണമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസൂസസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.