കോട്ടയം: വിദ്യാര്‍ഥികൾക്കും അധ്യാപകർക്കുമിടയിൽ കോവിഡ് വ്യാപനം അതിവേഗമായതോടെ സ്കൂളുകളിൽ അധ്യയനം പ്രതിസന്ധിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ കഴിഞ്ഞയാഴ്ച മാത്രം 275 കുട്ടികൾക്കാണ് കോവിഡ് ബാധിച്ചത്. 189 അധ്യാപകരും 21 അനധ്യാപകരും കോവിഡ് പോസിറ്റിവായി.
എട്ടു സ്കൂളുകളാണ് ഇതേ തുടർന്ന് അടച്ചത്. കോട്ടയം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾ രോഗബാധിതരായത് - 107. പാലായിൽ 35പേർക്കും കടുത്തുരുത്തിയിൽ 48 പേർക്കും കാഞ്ഞിരപ്പള്ളിയിൽ 44 പേർക്കുമാണ് കോവിഡ് ബാധിച്ചത്. കോട്ടയത്ത് സ്കൂളുകളിൽ മൂന്നു ക്ലസ്റ്ററുകളും രൂപപ്പെട്ടു. അധ്യാപകര്‍ക്കും രോഗം വർധിച്ചതോടെ ഓണ്‍ലൈന്‍ ക്ലാസുകൾ താളംതെറ്റി.
നവംബറിൽ സ്കൂൾ തുറന്നപ്പോൾ കോവിഡ് ബാധിതരാകുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ, ഈ മാസം ആദ്യത്തോടെ ഈ അവസ്ഥ മാറി. നിലവിൽ ജില്ല സി വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.