ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രണ്ട് ഡോസ് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ നൽകിയ മുതിർന്നവർക്ക് ഒരു ബൂസ്റ്റർ ഡോസായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവൊവാക്സിൻ നൽകുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നൽകി.
വിദഗ്ധ സമിതിയുടെ ശിപാർശയെ തുടർന്നാണ് ഡി.സി.ജി.ഐയുടെ അംഗീകാരം. 18 വയസ്സും അതിൽ കൂടുതലുമുള്ളവർക്കുള്ള കോവൊവാക്‌സ് ബൂസ്റ്റർ ഡോസായി നൽകാൻ അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടർ പ്രകാശ് കുമാർ സിങ് ഡി.സി.ജി.ഐക്ക് കത്തയച്ചിരുന്നു.
ചില രാജ്യങ്ങളിൽ കോവിഡ് വീണ്ടും ശക്തമായതിനെത്തുടർന്നാണ് ഇത്. പ്രായപൂർത്തിയായവരിൽ അടിയന്തര സാഹചര്യങ്ങളിൽ കോവൊവാക്സ് കുത്തിവെക്കുന്നതിന് ഡി.സി.ജി.ഐ നേരത്തെ അനുമതി നൽകിയിരുന്നു.
കോവൊവാക്സിന് യൂറോപ്യൻ മെഡിസിൻ ഏജൻസി നേരത്തെ ഉപാധികളോടെ അനുമതി നൽകിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയും അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.