രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി രാജ്യത്ത് അനുമതി

ന്യൂഡൽഹി: ഒമിക്രോൺ വകഭേദം ആശങ്കയുയർത്തുന്നതിനിടെ രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾക്കും ഒരു ആന്‍റി വൈറൽ മരുന്നിനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവോവാക്സ്, ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ബയോളജിക്കൽ-ഇ നിർമിക്കുന്ന കോർബെവാക്സ് എന്നീ വാക്സിനുകൾക്കും ആന്‍റിവൈറൽ മരുന്നായ മോൾനുപിരാവിറിനുമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്.

രണ്ടുവാക്‌സിനുകൾക്കും ആന്‍റി വൈറൽ മരുന്നിനും കൂടി അനുമതി ലഭിച്ചതിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസൂക് മാണ്ഡവ്യ ട്വിറ്ററിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഇത് കൊറോണക്കെതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

13 കമ്പനികൾ രാജ്യത്ത് മോൾനുപിരാവിർ നിർമിക്കുന്നുണ്ട്. മുതിർന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് ഈ മരുന്ന് നൽകുക. 

രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി ലഭിച്ചതോടെ രാജ്യത്ത് ഉപയോഗത്തിലുള്ള കോവിഡ് വാക്സിനുകൾ എട്ടായി. കോവിഷീൽഡ്, കൊവാക്സിൻ, സൈകോവ്-ഡി, സ്പുട്നിക്-വി, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് നേരത്തെ അനുമതി ലഭിച്ച വാക്സിനുകൾ.

Tags:    
News Summary - Covovax, Corbevax vaccines and Molnupiravir drug cleared for emergency use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.