ഡൽഹിയിൽ വാനരവസൂരി സ്ഥിരീകരിച്ചത് വിദേശയാത്ര നടത്താത്തയാൾക്ക്

ന്യൂഡൽഹി: ഡൽഹിയിൽ വാനരവസൂരി സ്ഥിരീകരിച്ചത് വിദേശയാത്ര നടത്താത്തയാൾക്ക്. രാജ്യത്തെ നാലാമത്തെ വാനരവസൂരി കേസാണിത്. നേരത്തെ, കേരളത്തിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും വിദേശയാത്ര നടത്തിയവരായിരുന്നു. 

ഡൽഹിയിൽ 31 കാരനായ പശ്ചിമ ഡൽഹി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി മൗലാന ആസാദ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഹിമാചൽ പ്രദേശിലെ മണാലിയിൽ നടന്ന ഒരു പാർട്ടി‍യിൽ ഇയാൾ പങ്കെടുത്തിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് മൂന്ന് ദിവസം മുമ്പ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് സാംപിൾ പരിശോധനക്കയച്ചത്. 

കേരളത്തിൽ കൊല്ലം, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. 

ലോകത്തിന്റെ പല ഭാഗങ്ങളിലും വാനര വസൂരി വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയില്‍ രോഗവ്യാപനം സ്ഥിരീകരിച്ചശേഷം ഇത് രണ്ടാംതവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ലോകാരോഗ്യസംഘടന പരിഗണിച്ചത്. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍റെ കണക്കനുസരിച്ച് 71 രാജ്യങ്ങളിലായി 15,400 മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Delhi's 1st Monkeypox Case: 31-Year-Old Man With No Foreign Travel History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.