ജനീവ: കോവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ജനറൽ സെക്രട്ടറി ടെഡ്രോസ് അദാനോം. കോവിഡ് വൈറസിെൻറ ഡെൽറ്റ വകഭേദം വികസിക്കുകയും പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് അദ്ദേഹം ഇന്ന് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസിെൻറ ഡെൽറ്റ വകഭേദം കുറഞ്ഞത് 98 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും പല രാജ്യങ്ങളിലും അത് പ്രബല വകഭേദമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടന തലവൻ ചൂണ്ടിക്കാട്ടി. വാക്സിൻ ലഭിക്കാത്ത രാജ്യങ്ങളിലെ ആശുപത്രി കിടക്കകൾ വീണ്ടും രോഗികളെ കൊണ്ട് നിറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രണ്ടാം തരംഗത്തിൽ രോഗവ്യാപനം വർധിക്കാനും മരണസംഖ്യ ഉയരാനും കാരണക്കാരനായ ഡെൽറ്റ വകഭേദത്തിൽ നിന്ന് പരിവർത്തനം സംഭവിച ഡെൽറ്റ പ്ലസ് വകഭേദമാണ് ഇപ്പോൾ ഇന്ത്യയിൽ ഭീതി വിതക്കുന്നത്. ഡെൽറ്റ പ്ലസിന് ഡെൽറ്റയേക്കാൾ വേഗത്തിൽ രോഗവ്യാപനം നടത്താൻ സാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്സിനേഷൻ പൂർത്തിയാക്കാൻ ശ്രമിക്കുക എന്നതാണ് അതിനെതിരെ പ്രയോഗിക്കാനുള്ള ഏറ്റവും മികച്ച മാർഗമെന്നും അവർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.