ഡോക്ടർമാർക്ക് ദേശീയതലത്തിൽ ഒറ്റ രജിസ്ട്രേഷൻ വരുന്നു

തിരുവനന്തപുരം: മെഡിക്കൽ പ്രാക്ടീഷണർമാർക്ക് (ഡോക്ടർ) ദേശീയതലത്തിൽ ഒറ്റ രജിസ്ട്രേഷൻ വരുന്നു. സവിശേഷ തിരിച്ചറിയൽ നമ്പർ (യുനീക് ഐ.ഡി നമ്പർ) നൽകാനാണ് നിർദേശം. ദേശീയ മെഡിക്കൽ കമീഷൻ പ്രസിദ്ധീകരിച്ച 'ലൈസൻസ് ടു പ്രാക്ടീസ് മെഡിസിൻ 2022' കരട് ചട്ടത്തിലാണ് ഇക്കാര്യം നിർദേശിക്കുന്നത്. ദേശീയ മെഡിക്കൽ കമീഷന് കീഴിലെ എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ് ആയിരിക്കും ഈ തിരിച്ചറിയൽ നമ്പർ അനുവദിക്കുക.

നമ്പർ ലഭ്യമാകുന്നതുവഴി അതത് പ്രദേശത്ത് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് നൽകും. നിലവിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയവർ അതത് സംസ്ഥാനത്തെ മെഡിക്കൽ കൗൺസിലുകളിലാണ് രജിസ്ട്രേഷൻ നടത്തുന്നത്. മറ്റൊരു സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്നതിന് ആ സംസ്ഥാനത്ത് പ്രത്യേകം രജിസ്റ്റർ ചെയ്യുന്നതായിരുന്നു രീതി. കേരളത്തിൽ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ആണ് രജിസ്റ്റർ ചെയ്യുന്നതും നമ്പർ നേടുന്നതും.

സംസ്ഥാന മെഡിക്കൽ കൗൺസിലുകളിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിവരം ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററിലേക്ക് കൈമാറുന്നതാണ് നിലവിലെ രീതി. പുതിയ നിർദേശം നടപ്പാകുന്നതോടെ രജിസ്ട്രേഷൻ രീതിയിൽ മാറ്റംവരും. പുതിയ റെഗുലേഷനിൽ മേയ് ആറുവരെ അഭിപ്രായം അറിയിക്കാം. 

Tags:    
News Summary - Doctors now have only one registration in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.