ജാഗ്രത!; കാസർകോട് അതിഥിത്തൊഴിലാളികളില്‍ മന്തുരോഗം വർധിക്കുന്നു

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ല്‍ അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ല്‍ മ​ന്ത് രോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ജി​ല്ല വെ​ക്ട​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ (ഡി.​വി.​സി.​യു) ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ മ​ന്ത് രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യ മൈ​ക്രോ ഫൈ​ലേ​റി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ഈ ​വ​ര്‍ഷം ഇ​തു​വ​രെ 15619 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 95 പേ​രി​ലാ​ണ് രോ​ഗ​കാ​രി​യെ ക​ണ്ടെ​ത്തി​യ​ത്. ബി​ഹാ​ര്‍, ഉ​ത്ത​ര്‍പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍. ബി​ഹാ​റി​ല്‍ നി​ന്നു​ള്ള 36 പേ​ര്‍ക്കും ഉ​ത്ത​ര്‍പ്ര​ദേ​ശി​ല്‍നി​ന്നു​ള്ള 25 പേ​ര്‍ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി.

ജി​ല്ല​യി​ല്‍ ഡി​സ്ട്രി​ക്ട് മൈ​ഗ്ര​ന്റ് സ്‌​ക്രീ​നി​ങ് ടീം, ​ഡി​സ്ട്രി​ക്ട് വെ​ക്ട​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റ്, പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ പി.​എ​ച്ച്.​സി, സി.​എ​ച്ച്.​സി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഫീ​ല്‍ഡ് വ​ര്‍ക്ക​ര്‍മാ​ര്‍ എ​ന്നി​വ​രാ​ണ് മ​ന്ത് രോ​ഗ നി​ര്‍ണ​യ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. അ​തി​ഥിത്തൊഴി​ലാ​ളി​ക​ളെ പ​രി​ശോ​ധി​ക്കാ​നാ​യി മാ​ത്ര​മു​ള്ള സം​ഘം 6122 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 88 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. ബാ​ക്കി​യു​ള്ള സം​ഘം പ​രി​ശോ​ധി​ച്ച​തി​ല്‍ ഏ​ഴ് പേ​രി​ലും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി. അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടു​ത​ലു​ള്ള ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധ.

പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​തം

ജി​ല്ല​യി​ല്‍ ക്യൂ​ല​ക്‌​സ് കൊ​തു​ക​ുക​ള്‍ ധാ​രാ​ള​മു​ള്ള​തി​നാ​ല്‍ അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളി​ല്‍നി​ന്ന് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​നു​ള​ള സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. പോ​സി​റ്റീ​വ് ക​ണ്ടെ​ത്തി​യ എ​ല്ലാ​വ​ര്‍ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്കി വ​ര​ുക​യാ​ണ്. 12 ദി​വ​സ​ത്തെ ചി​കി​ത്സ​യി​ലൂ​ടെ രോ​ഗം പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കി മൈ​ക്രോ ഫൈ​ലേ​റി​യ വി​ര​യെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് ന​ശി​പ്പി​ച്ച് രോ​ഗം ഭേ​ദ​മാ​ക്കാ​നാ​വും. കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൊ​തു​കുനി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കും. ഈ ​മേ​ഖ​ല​ക​ളി​ല്‍ കൊ​തു​കി​ന്റെ ശ​രീ​ര​ത്തി​ല്‍ മൈ​ക്രോ ഫൈ​ലേ​റി​യ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി കൊ​തു​ക​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. രോ​ഗനി​വാ​ര​ണ​ത്തി​നാ​യി ഡി.​ഇ.​സി അ​ല്‍ബ​ന്‍ഡ​സോ​ള്‍ ഗു​ളി​ക​ക​ളും ന​ല്‍കിവ​രു​ന്നു​ണ്ട്.

സ്‌​കൂ​ളു​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും പരിശോധന; രോ​ഗ​ബാ​ധ​യി​ല്ല

ജി​ല്ല​യി​ല്‍ തിര​ഞ്ഞെ​ടു​ത്ത സ്‌​കൂ​ളു​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ല വെ​ക്ട​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നിറ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ആ​ര്‍ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ട്രാ​ന്‍സ്മി​ഷ​ന്‍ അ​സ​സ്‌​മെ​ന്റ് സ​ര്‍വേ​യു​ടെ ഭാ​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത 30 സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ആ​ര്‍ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

എ​ന്താ​ണ് മ​ന്തു​രോ​ഗം

മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ല​സി​ക ഗ്ര​ന്ഥി​ക​ളി​ലും കു​ഴ​ലു​ക​ളി​ലും ജീ​വി​ക്കു​ന്ന മ​ന്ത് വി​ര​യാ​ണ് രോ​ഗ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ഇ​വ​യു​ടെ കു​ഞ്ഞു​ങ്ങ​ളാ​യ മൈ​ക്രോ​ഫൈ​ലേ​റി​യ ര​ക്ത​ത്തി​ല്‍ കാ​ണ​പ്പെ​ടു​ന്നു. രോ​ഗാ​ണുവാ​ഹ​ക​രു​ടെ ര​ക്തം കു​ടി​ക്കു​ന്ന ക്യൂല​ക്‌​സ്, മ​ന്‍സോ​ണി​യ വി​ഭാ​ഗം കൊ​തു​കു​ക​ള്‍ രോ​ഗം ഒ​രാ​ളി​ല്‍നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ര​ത്തു​ന്നു.  രോ​ഗാ​ണു​ക്ക​ള്‍ ഉ​ള്ളി​ല്‍ ക​ട​ന്ന് വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​യു​മ്പോ​ഴാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​വു​ക.

മ​ന്തുരോ​ഗ നി​വാ​ര​ണ പ​ദ്ധ​തി

സം​സ്ഥാ​ന​ത്ത് എ​ല്ലാ വ​ര്‍ഷ​വും ര​ണ്ട് വീ​തം ജി​ല്ല​ക​ളി​ല്‍ മ​ന്തുരോ​ഗ നി​വാ​ര​ണ പ​ദ്ധ​തി (എ​ലി​മി​നേ​ഷ​ന്‍ ഓ​ഫ് ലിം​ഫാ​റ്റി​ക് ഫൈ​ലേ​റി​യാ​സി​സ്) ന​ട​പ്പാ​ക്കി വ​രുക​യാ​ണ്. 2023 ല്‍ ​കാ​സ​ര്‍കോ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് മ​ന്തു രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തി​ന്റെ പ്രാ​രം​ഭ ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് ന​വം​ബ​റി​ല്‍ സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


Tags:    
News Summary - Elephantiasis alert in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.