ന്യൂഡൽഹി: രാജ്യത്ത് 12നും 18നും ഇടയിൽ പ്രായമുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് ഭാരത് ബയോടെക്കിെൻറ കോവാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ)യുടെ അനുമതി. ജനുവരി മൂന്നു മുതൽ 15 വയസ്സിന് മുകളിലുള്ളവർക്ക് ഇന്ത്യയിൽ വാക്സിൻ നൽകാൻ ആരംഭിക്കാനിരിക്കെയാണ് കോവാക്സിന് അനുമതി ലഭിക്കുന്നത്.
ആഗസ്റ്റിൽ 'സൈഡസ് കാഡില'യുടെ 'സൈകോവ് ഡി' ക്കാണ് 12 വയസ്സിന് മുകളിലുള്ളവർക്കുള്ള അടിയന്തര ഉപയോഗത്തിന് ഡി.ജി.സി.ഐയുടെ അനുമതി നൽകിയിരുന്നത്. രണ്ടു മുതൽ 18 വയസ്സുവരെയുള്ളവർക്ക് കോവാക്സിെൻറ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി (എസ്.ഇ.സി) ഒക്ടോബറിൽ ഡി.സി.ജി.ഐയോട് ശിപാർശ ചെയ്തിരുന്നു.
എന്നാൽ, 12 വയസ്സിന് മുകളിലുള്ളവർക്കുള്ള ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. മുതിർന്നവർക്ക് നൽകിയ അതേ ഡോസ് തന്നെയായിരിക്കും കുട്ടികൾക്കും നൽകുകയെന്നും കോവിഡിനും കോവിഡ് വകഭേദങ്ങൾക്കും വാക്സിൻ സുരക്ഷിതവും കാര്യക്ഷതയും ഉള്ളതാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഭാരത്ബയോടെക് വ്യക്തമാക്കി.
അതേസമയം, 'സൈകോവ് ഡി'ക്ക് 66.6 ശതമാനമാണ് ഫലപ്രാപ്തി. മൂന്ന് ഡോസുള്ള, ലോകത്തെതന്നെ ആദ്യ ഡി.എൻ.എ വാക്സിനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.