അങ്കമാലി: കോവിഡ് കാലഘട്ടത്തിലെ ഓൺലൈൻ ക്ലാസുകളും, അമിത മൊബൈൽ ഫോൺ ഉപയോഗവും കുട്ടികളിൽ കോങ്കണ്ണ് ഉൾപ്പെടെ നേത്രരോഗങ്ങൾ വർധിക്കാൻ ഇടയായെന്ന് നേത്രചികിത്സ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ സംഘടിപ്പിച്ച സെമിനാർ, പ്രമേഹവും രക്തസമ്മർദവും അധികരിക്കുന്നത് കാഴ്ച പ്രശ്നങ്ങൾ വർധിപ്പിക്കുന്നുവെന്നും വിലയിരുത്തി.
ലോക കാഴ്ചദിനത്തോടനുബന്ധിച്ച് 'വിഷൻ 20 -20' ദ റൈറ്റ് ടു സൈറ്റ് ഇന്ത്യ, കേരള സ്റ്റേറ്റ് ഒഫ്ത്താൽമോളജിക്കൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ 'നൽകാഴ്ച -ഇന്നലെ, ഇന്ന്, നാളെ -സെമിനാർ സംഘടിപ്പിച്ചത്. എൽ.എഫ് മെഡിക്കൽ ഡയറക്ടർ എമരിറ്റസ് ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം നിർവഹിച്ചു. ബെന്നി ബഹന്നാൻ എം.പി വോക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. എൽ.എഫ്.ആശുപത്രി ഡയറക്ടർ ഡോ. ജോയ് അയിനിയാടൻ അധ്യക്ഷത വഹിച്ചു. ഡോ. തോമസ് ചെറിയാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അസി. ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, ആർ.എൻ. മൊഹന്ദി, കെ.എസ്.ഒ.എസ് പ്രസിഡൻറ് ഡോ. അരൂപ് ചക്രവർത്തി, ഡോ. എലിസബത്ത് ജോസഫ്, ഫനീന്ദ്രബാബു നുക്കെല്ലാ, എലിസബത്ത് കുരിയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.