നോമ്പും ഉദരപ്രശ്നങ്ങളും

ആ​ത്മീ​യ നി​ർ​വൃ​തി​യോ​ടൊ​പ്പം ആ​രോ​ഗ്യ​പ​ര​മാ​യി നി​ര​വ​ധി ഗു​ണ​ങ്ങ​ളും പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ് നോ​മ്പ്. എ​ങ്കി​ലും നോ​മ്പെ​ടു​ക്കു​ന്ന പ​ല​രി​ലും കാ​ണ​പ്പെ​ടാ​റു​ള്ള​താ​ണ് ഉ​ദ​ര​സം​ബ​ന്ധ​മാ​യ, അ​ല്ലെ​ങ്കി​ൽ ദ​ഹ​ന വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ. മി​ക്ക​വ​രെ​യും പ്ര​ധാ​ന​മാ​യും അ​ല​ട്ടു​ന്ന​താ​ണ് പു​ളി​ച്ചു​തി​ക​ട്ട​ൽ, ദ​ഹ​ന​ക്കേ​ട്, നെ​ഞ്ചെ​രി​ച്ചി​ൽ എ​ന്നി​വ. അ​ൾ​സ​ർ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ നോ​മ്പു​കാ​ല​ത്ത് കൂ​ടു​ന്ന​താ​യും ക​ണ്ടു​വ​രാ​റു​ണ്ട്.

ഭ​ക്ഷ​ണ​സ​മ​യ​ങ്ങ​ളി​ലും രീ​തി​ക​ളി​ലും വ​രു​ന്ന മാ​റ്റ​മാ​ണ് ഈ ​പ്ര​ശ്ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ഹേ​തു. അ​ത്താ​ഴ (സു​ഹൂ​ർ) സ​മ​യ​ത്തും നോ​മ്പു​തു​റ​ക്കു​മ്പോ​ഴും ഒ​രു​പാ​ട് ആ​ഹാ​രം ഒ​രു​മി​ച്ചു ക​ഴി​ക്കു​ന്ന​തും, രാ​ത്രി വൈ​കി ആ​ഹാ​രം ക​ഴി​ക്കു​ന്ന​തു​മെ​ല്ലാം ഈ ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും. കൊ​ഴു​പ്പും എ​രി​വും പു​ളി​യും ധാ​രാ​ള​മു​ള്ള​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കും. പൊ​തു​വേ ആ​രോ​ഗ്യ​വാ​ന്മാ​രാ​യ​വ​ർ​ക്കും ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രാ​റു​ണ്ട്.


കു​റ​ച്ചു കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ ചെ​ലു​ത്തി​യാ​ൽ നോ​മ്പു​കാ​ല​ത്ത് ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാം.

● അ​മി​ത ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക

വ​ലി​യ അ​ള​വ് ഭ​ക്ഷ​ണ​വു​മാ​യി നോ​മ്പു​തു​റ​ക്കു​ന്ന​ത് വ​യ​റു​വേ​ദ​ന​ക്കും ആ​സി​ഡ് റി​ഫ്ല​ക്സി​നും ഇ​ട​യാ​ക്കും. പ​ക​രം ല​ഘു​ഭ​ക്ഷ​ണ​ത്തോ​ടെ നോ​മ്പു​തു​റ​ക്കു​ക. തു​ട​ർ​ന്ന് ചെ​റി​യ ഇ​ട​വേ​ള​ക​ളി​ലാ​യി മി​ത​മാ​യി മാ​ത്രം ക​ഴി​ക്കു​ക.

● കൊ​ഴു​പ്പ​ട​ങ്ങി​യ ഭ​ക്ഷ​ണം മി​ത​പ്പെ​ടു​ത്തു​ക

ധാ​രാ​ളം കൊ​ഴു​പ്പ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ദ​ഹി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കും. ഇ​ത് വ​യ​റി​നു അ​സ്വ​സ്ഥ​ത​ക​ളും ദ​ഹ​ന​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളും വ​രു​ത്തും. പു​ളി​ച്ചു​തി​ക​ട്ട​ൽ, നെ​ഞ്ചെ​രി​ച്ചി​ൽ തു​ട​ങ്ങി​യ അ​സ്വ​സ്ഥ​ത​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് എ​രി​വും പു​ളി​യു​മു​ള്ള ആ​ഹാ​ര​വും മി​ത​പ്പെ​ടു​ത്ത​ണം.

● നാ​രു​ക​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക

ദ​ഹ​ന​പ്ര​ക്രി​യ ന​ല്ല രീ​തി​യി​ൽ ന​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ് നാ​രു​ക​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ. നോ​മ്പു​കാ​ല​ത്ത് പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഇ​ല​ക്ക​റി​ക​ൾ എ​ന്നി​വ ധാ​രാ​ള​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം.


വെ​ള്ളം ധാ​രാ​ള​മാ​യി കു​ടി​ക്കു​ക:

നോ​മ്പു​കാ​ല​ത്ത് ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ ത​ട​യു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കും. ദീ​ർ​ഘ​നേ​രം ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​ത് മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന മ​ല​ബ​ന്ധം, ത​ല​വേ​ദ​ന എ​ന്നി​വ പോ​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ അ​ക​റ്റാ​നും വെ​ള്ളം അ​ത്യാ​വ​ശ്യ​മാ​ണ്. മ​ധു​ര​പാ​നീ​യ​ങ്ങ​ൾ, ചാ​യ, കാ​പ്പി എ​ന്നി​വ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​തും ന​ല്ല​താ​ണ്.

നി​റ​ഞ്ഞ വ​യ​റു​മാ​യി ഉ​റ​ങ്ങ​രു​ത്

ഉ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​ന് ര​ണ്ടു മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് രാ​ത്രി​യി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്തു​മ്പോ​ൾ ഇ​ത് ബു​ദ്ധി​മു​ട്ടാ​യി തോ​ന്നി​യേ​ക്കാം. പ​ക്ഷേ, വ​യ​റു​നി​റ​ഞ്ഞ അ​വ​സ്ഥ​യി​ൽ ഉ​റ​ങ്ങു​ന്ന​ത് ദ​ഹ​ന​വ്യ​വ​സ്ഥ ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​വും.

ഡോ​ക്ട​റോ​ട് സം​സാ​രി​ക്കു​ക

ഉ​ദ​ര​സം​ബ​ന്ധ​മോ ദ​ഹ​ന​സം​ബ​ന്ധ​മോ ആ​യ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ള്ള​വ​രാ​ണെ​ങ്കി​ൽ, നോ​മ്പു​കാ​ല​ത്തെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലെ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ​ക്ട​റോ​ട് സം​സാ​രി​ക്കു​ക. മ​രു​ന്ന് എ​ടു​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ നോ​മ്പു​കാ​ല​ത്തെ ദി​ന​ച​ര്യ​ക്കു​ത​കു​ന്ന വി​ധം അ​ത് ക്ര​മ​പ്പെ​ടു​ത്തു​ന്ന​തും ഡോ​ക്ട​റു​മാ​യി ആ​ലോ​ചി​ച്ച് മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക. ചെ​റി​യ തോ​തി​ലു​ള്ള ദ​ഹ​ന സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ നോ​മ്പു​കാ​ല​ത്ത് സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും പു​തി​യ​തോ ആ​ശ​ങ്കാ​ജ​ന​ക​മോ ആ​യ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഡോ​ക്ട​റെ​ക്ക​ണ്ട് ഉ​പ​ദേ​ശം തേ​ടേ​ണ്ട​താ​ണ്.

Tags:    
News Summary - Fasting and stomach problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.