ജർമനിയിൽ 24 മണിക്കൂറിനിടെ 50,000 കോവിഡ്​ രോഗികൾ

ബർലിൻ: വ്യാഴാഴ്​ച ജർമനിയിൽ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​ 50,196 പേർക്ക്​. ആദ്യമായാണ്​ രാജ്യത്ത്​ കോവിഡ്​ കേസുകൾ 24 മണിക്കൂറിനിടെ 50,000 കടക്കുന്നത്​.

വൈറസ്​ ബാധ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സ്​ഥാനമൊഴിയുന്ന ചാൻസലർ അംഗല മെർകൽ നിർദേശം നൽകി. ബവേറിയ, സാക്​സണി സംസ്​ഥാനങ്ങളിലാണ്​ കോവിഡ്​​ രോഗികളുടെ എണ്ണം കൂടുതൽ.

കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്​സി​ൻ സ്വീകരിക്കാത്തവർ പൊതുയിടങ്ങളിൽ പ്രവേശിക്കുന്നത്​ നിരോധിച്ചു.  

Tags:    
News Summary - Germany Crosses Record 50000 New Coronavirus Cases In 24 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.