മൂന്ന് രാജ്യങ്ങൾകൂടി ആസ്ട്രസെനക നിർത്തിവെച്ചു; വാക്സിൻ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന

ജെനീവ: പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മൂന്ന് രാജ്യങ്ങൾകൂടി ആസ്ട്രസെനക വാക്സിൻ നിർത്തിവെച്ചു. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ട പിടിക്കുന്ന എന്ന റിപ്പോർട്ടിനെ തുടർന്ന് ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആസ്ട്രസെനക വാക്സിനേഷൻ നിർത്തിയത്.

എന്നാൽ, രാജ്യങ്ങൾ ആസ്ട്രസെനക വാക്‌സിൻ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. വാക്‌സിൻ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും സംഘടന പറയുന്നു. വാക്സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്നാണ് കമ്പനിയുടെ പ്രതികരണം.

നേരത്തെ അ​യ​ർ​ല​ൻ​ഡ്, ഡെൻമാർക്, ഐ​സ്​​ല​ൻ​ഡ്, നോർവെ എന്നീ രാജ്യങ്ങളും ആസ്ട്രസെനക നൽകുന്നത് നിർത്തിയിരുന്നു. നോ​ർ​വീ​ജി​യ​ൻ മെ​ഡി​സി​ൻ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട പ​ഠ​നം മു​ൻ​നി​ർ​ത്തി​യാ​യിരുന്നു​ അ​യ​ർ​ല​ൻ​ഡിൻെറ നടപടി. വാ​ക്​​സി​ൻ എ​ടു​ത്ത നി​ര​വ​ധി പേ​ർ​ക്ക്​ ര​ക്​​തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യാ​ണ്​ നോ​ർ​വീ​ജി​യ​ൻ മെ​ഡി​ക്ക​ൽ ടീം ​പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ​മൂ​ന്ന്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് നോ​ർ​വേ​യി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഓ​സ്​​ട്രി​യ​യി​ൽ ഒ​രു മ​ര​ണ​വും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കാ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.