എച്ച്3എൻ2 വൈറസ് ഘടനയിലെ അപ്രതീക്ഷിതമാറ്റങ്ങൾ ആശങ്കപ്പെടുത്തുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

ഇൻഫ്ലുവൻസ എച്ച്3എൻ2 ശ്വാസകോശ അണുബാധ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് വിദഗ്ധർ. ആറുമാസത്തിനിടെ വൈറസിന്റെ ഘടനയിൽ അപ്രതീക്ഷിതമായി മാറ്റം വന്നു. ഇത് വൈറസിനെ കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനിടയാക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആറുമാസത്തിനിടെ വൈറസിന്റെ ഘടനയിൽ അപ്രതീക്ഷിതവും ശ്രദ്ധിക്കപ്പെടുന്നതുമായ മാറ്റമാണുണ്ടായിരിക്കുന്നതെന്ന് ഡൽഹി ശ്രീ ഗംഗാറാം ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ധീരൻ ഗുപ്ത പറഞ്ഞു. സാധാരണയായി ഇൻഫ്ലുവൻസ വൈറസാണ് ആശുപത്രി കേസുകൾ സൃഷ്ടിക്കുന്ന കാര്യത്തിൽ ഒന്നാമതെന്നാണ് കരുതപ്പെടുന്നത്. ഇത്തവണ ഇൻഫ്ലുവൻസ എ വൈറസിന്റെ സബ് ടൈപ്പായ എച്ച്3എൻ2 ആണ് കൂടുതൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ആളുകളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നത്. ഇത് ഗുരുതര ശ്വാസകോശ അണുബാധക്കിടയാക്കുന്നുണ്ട്. ടൈപ്പ് ബി ഇൻഫ്ലുവൻസയാണ് ഗുരുതര ശ്വാസകോശ അണുബാധയുണ്ടാക്കുന്ന മറ്റൊരു വൈറസ്. വെന്റിലേറ്റർ സൗകര്യം ​പോലും ആവശ്യം വരുന്ന തരത്തിൽ ഗുരുതര ന്യുമോണിയക്കും ഇത് ഇടവരുത്തുന്നു. -ഡോക്ടർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ ആദ്യമായി എച്ച്3എൻ2 മരണം സ്ഥിരീകരിച്ചത്. കർണാടക ഹസനിൽ ആശുപത്രി ചികിത്സക്കി​ടെ 82 കാരൻ മരിച്ചത് എച്ച്3എൻ2 മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഹരിയാനയിലും ഒരു മരണം എച്ച്3എൻ2 മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇതുവരെ 90 പേർ എച്ച്3എൻ2 ചികിത്സതേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കേസുകൾ ഇനിയും ഉയരാനുള്ള സാധ്യതയും ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെക്കുന്നുണ്ട്. 

Tags:    
News Summary - H3N2 Influenza changing pattern unexpectedly: Experts warn more hospitalisations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.