മലയാളിയുടെ 'ദേശീയ ഭക്ഷണം'; ബീഫിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാം

മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ. ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ വേണമെന്നാണു കണക്ക്. പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സ് പച്ചക്കറിയിൽ പയർവർഗങ്ങളാണ്. പിന്നെ, മൽസ്യവും മാംസവും. കേരളത്തിൽ പയർവർഗങ്ങൾ വേണ്ടത്ര ലഭ്യമല്ല. ഉള്ളവയ്ക്കുതന്നെ വിലക്കൂടുതലുമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ അത് ഉൾപ്പെടുത്തുന്നതും കുറയുന്നു. അപ്പോൾ, പ്രോട്ടീനിനായി കാര്യമായി ആശ്രയിക്കാവുന്നതു മത്സ്യവും മാംസവും തന്നെ.


ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും മാംസത്തിൽ ബീഫ്, ആട്, കോഴി എന്നിവയാണു പ്രധാനമായും ലഭ്യമാകുന്നത്. ഇക്കൂട്ടത്തിൽ ഇന്ത്യയൊട്ടാകെ സുലഭമായതും വിലക്കുറവുള്ളതും ബീഫാണ്. കേരളത്തിലാണെങ്കില്‍ ആട്ടിറച്ചിയെക്കാളും കോഴിയിറച്ചിയെക്കാളും വിറ്റഴിയുന്നതും ബീഫാണ്. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യശരീരത്തിന് അത്യാവശ്യമായി വേണ്ട പ്രോട്ടീനിന്റെ ലഭ്യമായ പ്രധാന സ്രോതസ്സാണു ബീഫ്.

ബീഫിന്റെ ഗുണങ്ങൾ

∙ നമ്മുടെ ശരീരത്തിന് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന ഹീം അയൺ ബീഫിൽ ധാരാളമുണ്ട്. ഇതു വിളർച്ച (അനീമിയ) തടയാൻ സഹായിക്കും. ഇതിനായി മിതമായ അളവിൽ ബീഫ് കഴിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും.

∙ ശരീരത്തിന്റെ വളർച്ച, മസിലുകളുടെ ആരോഗ്യം എന്നിവയ്ക്കു സഹായിക്കുന്ന അമിനോ ആസിഡ് ബീഫിൽ ധാരാളമുണ്ട്.

∙ ബീഫിലെ ബി12 വൈറ്റമിനുകൾ ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനു സഹായിക്കും. ഞരമ്പ്, തലച്ചോർ തുടങ്ങിയവയുടെ ആരോഗ്യത്തിനും ഇത് അത്യാവശ്യം വേണ്ട ഘടകമാണ്.


∙ വൈറ്റമിൻ ബി3 വലിയ അളവിൽ ബീഫിലുണ്ട്. ബി3യുടെ അഭാവം ഹൃദ്രോഗങ്ങൾക്കു കാരണമാകാറുണ്ട്.

∙ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന സിങ്ക് ബീഫിലുണ്ട്.

∙ പ്രോട്ടീൻ നിർമിക്കുന്നതിനു സഹായിക്കുന്ന ഒമ്പത് എസൻഷ്യൽ അമിനോ ആസിഡുകൾ മാംസങ്ങളിൽ അടങ്ങിയിട്ടുണ്ട്.

. മാസ്റ്റർ ആന്റി ഓക്സിഡന്റ് എന്നറിയപ്പെടുന്ന ഗ്ലൂട്ടാത്തയോണിന്റെ സ്രോതസ്സുകൂടിയാണ് ബീഫ്. ഗ്ലൂട്ടാത്തയോൺ നിർമിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന സിസ്റ്റൈൻ, ഗ്ലൂട്ടാമേറ്റ്, ഗ്ലൈസിൻ എന്നീ അമിനോ ആസിഡുകൾ ബീഫിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രായം വർധിക്കുന്നത് തടയാനുമെല്ലാം ഗ്ലൂട്ടാത്തയോൺ സഹായിക്കും.

ബീഫിന്റെ ദോഷങ്ങൾ

∙ ശരീരത്തിന് ഏറെ ഹാനികരമായ പൂരിതകൊഴുപ്പുകൾ ബീഫിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

∙ കൊളസ്ട്രോൾ ഉള്ളവർ ബീഫ് സൂക്ഷിച്ചുവേണം കഴിക്കാൻ. ബീഫിൽ കൊളസ്ട്രോൾ അളവ് കൂടുതലാണ്.

∙ സോസേജ് പോലുള്ള സംസ്കരിച്ച മാംസത്തിന്റെ നിരന്തര ഉപഭോഗം കോളറെക്ടറൽ കാൻസറിനു( വൻകുടലിന് അറ്റത്ത് ഉണ്ടാകുന്ന കാൻസർ) കാരണമാകാറുണ്ട്.

∙ ബീഫിൽ അടങ്ങിയിട്ടുള്ള പൂരിത കൊഴുപ്പ്, കാൽസ്യം തുടങ്ങിയവ ഹൃദയാഘാതത്തിനു കാരണമാകും.

∙ പ്രമേഹരോഗികളും ബീഫ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം


ബീഫും കാൻസറും

പൊതുവെ മാംസാഹാര പ്രിയർ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ബീഫ് വിഭവങ്ങൾ. കേരളത്തിൽ ബീഫ്-പൊറോട്ട കോംബോ വമ്പൻ ഹിറ്റാണ്. എന്നാൽ ബീഫ് കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് കുറച്ചുകാലമായി പറഞ്ഞുകേൾക്കുന്നുണ്ട്. ഇതിലെ യാഥാർഥ്യമെന്താണ്? ഈ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അമിതമായി ബീഫ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ക്യാൻസർ തടയാൻ ബീഫ് പോലെയുള്ള മാംസാഹാരം കുറച്ച് കഴിക്കണമെന്നാണ് ബിഎംസി മെഡിസിൻ ഓൺലൈനിൽ പുറത്തിറക്കിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. 40 നും 70 നും ഇടയിൽ പ്രായമുള്ള 472,000 പേരിലാണ് പഠനം നടത്തിയത്. ക്യാൻസർ ഉൾപ്പടെയുള്ള അസുഖങ്ങൾ പിടിപെട്ടിട്ടുള്ള ഇവരുടെ ആരോഗ്യവിവരങ്ങൾ വിശദമായ വിശകലനത്തിന് ഗവേഷകർ വിധേയമാക്കി. ഈ വ്യക്തികൾ ആഴ്ചയിൽ എത്ര തവണ ബീഫ് കഴിക്കുന്നുവെന്ന വിവരം രേഖപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവരെ മൽസ്യം മാത്രം കഴിക്കുന്നവരും വെജിറ്റേറിയൻ ആയിട്ടുള്ള ആളുകളുമായി താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവരിലെ ക്യാൻസർ ബാധിച്ചത് പരിശോധിച്ചപ്പോൾ, കൂടുതൽ തവണ മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ കുറച്ച് മാംസം കഴിക്കുന്നവരിലും വെജിറ്റേറിയൻ ആയിട്ടുള്ള ആളുകളിലും വൻകുടൽ കാൻസറിനുള്ള സാധ്യത 9% കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.

ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ മാംസം കഴിക്കുന്നവരേക്കാൾ മത്സ്യം മാത്രം കഴിക്കുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത 20% കുറവായിരുന്നു, അതേസമയം സസ്യാഹാരമോ സസ്യാഹാരമോ മാത്രം കഴിക്കുന്ന പുരുഷന്മാർക്ക് 31% അപകടസാധ്യത കുറവാണ്. 2% ആളുകൾ മത്സ്യം കഴിക്കുന്നുണ്ടെങ്കിലും മാംസം കഴിക്കുന്നില്ലെന്നും മറ്റൊരു 2% സസ്യാഹാരികളാണെന്നും അവർ കണ്ടെത്തി, അതേസമയം 52% ആളുകൾ ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ മാംസം കഴിക്കുകയും 44% ആളുകൾ അഞ്ചോ അതിലധികമോ തവണ മാംസം കഴിക്കുകയും ചെയ്തു. പിന്നീട് 11 വർഷത്തോളം ഗവേഷകർ ഈ വ്യക്തികളെ നിരീക്ഷിച്ചു, ആർക്കാണ് കാൻസർ ബാധിച്ചതെന്ന് നിർണ്ണയിക്കാൻ.

ആഴ്ചയിൽ അഞ്ച് തവണയോ അതിൽ കുറവോ തവണ മാംസം കഴിക്കുന്നവർക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ കഴിക്കുന്നവരേക്കാൾ 2% കുറവാണെന്ന് അവർ കണ്ടെത്തി. മത്സ്യം മാത്രം കഴിക്കുന്നവരിൽ 10%, സസ്യാഹാരികളിലും സസ്യാഹാരികളിലും 14% വരെ അപകടസാധ്യത കുറഞ്ഞു. ലോകാരോഗ്യസംഘടനയുടെ ഗ്രൂപ്പ് 1 കാർസിനോജനുകൾ (അർബുദത്തിന് കാരണമാകുമെന്ന് അറിയപ്പെടുന്നു) എന്ന് നിശ്ചയിച്ചിട്ടുള്ള സംസ്കരിച്ച മാംസങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് ബീഫിനുള്ളത്. ബീഫ് സ്ഥിരമായി കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്നതിന് കാര്യമായ തെളിവുകൾ ഉണ്ടെന്നാണ് ഈ പഠന റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്.

റെഡ് മീറ്റ് വിഭാഗത്തിൽപ്പെടുന്ന ബീഫിൽ മറ്റ് മാംസാഹാരങ്ങളെ അപേക്ഷിച്ച് കൊഴുപ്പും സോഡിയവും കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും ഉയരാൻ ഇടയാക്കും. ഇത് ഹൃദ്രോഗത്തിനും അമിതവണ്ണത്തിനും കാരണമാകും. അതുകൊണ്ടുതന്നെ ബീഫിന്‍റെ അമിത ഉപയോഗം ഹൃദയാഘാതത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി മാറും. ബീഫ് കഴിക്കുന്നവരിൽ ക്യാൻസർ സാധ്യത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനങ്ങളൊന്നും വന്നിട്ടില്ല. എന്നാൽ ധാരാളമായി ബീഫ് കഴിച്ചാൽ, വൻകുടലിൽ ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.


Tags:    
News Summary - Health Benefits Of Meat And Its Side Effects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.