ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യായാമമുറയാണ് ദിനേനയുള്ള നടത്തമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ദിവസവും നടക്കുന്നതിന്റെ പ്രയോജനങ്ങൾ എണ്ണിയാൽ തീരുകയുമില്ല. എന്നാൽ, ഈ നടത്തമൊക്കെയും മുന്നോട്ടുള്ളതാണ്. പുതിയ കാലത്ത് ഫിറ്റ്നസ് ട്രെയിനർമാർ നിർദേശിക്കുന്നത് പിന്നോട്ടുള്ള നടത്തമാണ്. മുന്നോട്ടു നടക്കുന്നതിനു പകരം പിന്നോട്ടു നടക്കുന്ന പുതിയ വ്യായാമമുറക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രമുഖ ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ശീതല്‍ കാവ്ദേ പറയുന്നു.
മുന്നോട്ടു നടക്കുമ്പോഴുള്ളതിൽനിന്ന് വ്യത്യസ്തമായി പിന്നോട്ടു നടക്കുമ്പോൾ ഉപ്പൂറ്റിക്കുപകരം കാൽവിരലുകളാണ് ആദ്യം നിലത്ത് പതിയുക. ഇത് ശരീരത്തിന്റെ ചലന സന്തുലനത്തിന് സഹായകമാവുന്നു. വ്യത്യസ്തമായതരം പേശികളെ ഉത്തേജിപ്പിക്കാനും അതുവഴി അരക്കെട്ടിലെയും കാല്‍മുട്ടിലെയും ചലനത്തെ ആയാസരഹിതമാക്കാനും പിന്നോട്ട് നടക്കുന്നതിലൂടെ സാധിക്കും. നടുവേദനക്കുള്ള മികച്ച ‘ഒറ്റമൂലി’യായും ഈ വ്യായാമത്തെ കാണുന്നവരുണ്ട്. ക്വാഡ്രിസെപ്സ്, ഗ്ലൂട്സ്, കാള്‍വ്സ് പേശികളെ ബലപ്പെടുത്താനും ഇത് സഹായിക്കും. ഈ പേശികളുടെ വികസനത്തിനും ശരീരത്തിന്റെ ബാലന്‍സിനും ഈ നടത്തം ഗുണം ചെയ്യും.
ഇങ്ങനെ നടക്കുമ്പോൾ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ട്രെഡ്മില്ലിലൊക്കെ നടക്കുമ്പോൾ. ആദ്യം ഏറ്റവും സാവധാനത്തിലായിരിക്കണം തുടങ്ങേണ്ടത്. പതിയെ സ്പീഡും സമയദൈർഘ്യവും കൂട്ടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.