30ൽ താഴെയുള്ളവരിലും ഹൃദ്​രോഗം വർധിക്കുന്നുവെന്ന്​ പ​ഠ​ന റി​പ്പോ​ര്‍ട്ട്

തി​രു​വ​ന​ന്ത​പു​രം: 30 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രി​ല്‍ പു​ക​വ​ലി, മ​ദ്യ​പാ​നം, പൊ​ണ്ണ​ത്ത​ടി മു​ത​ലാ​യ​വ ഹൃ​ദ്‌​രോ​ഗ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ശ്രീ​ചി​ത്ര ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​െൻറ പ​ഠ​ന റി​പ്പോ​ര്‍ട്ട്.

പു​ക​വ​ലി, ര​ക്ത​ത്തി​ലെ ഉ​യ​ര്‍ന്ന കൊ​ള​സ്‌​ട്രോ​ള്‍, ഉ​യ​ര്‍ന്ന ര​ക്ത​സ​മ്മ​ര്‍ദം, മ​ദ്യ​പാ​നം, പൊ​ണ്ണ​ത്ത​ടി, പ്ര​മേ​ഹം എ​ന്നി​വ 30 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രി​ല്‍ ഹൃ​ദ്‌​രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. 1978 മു​ത​ല്‍ 2017 വ​രെ ശ്രീ​ചി​ത്ര​യി​ൽ ഹൃ​ദ്‌​രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യെ​ത്തി ആ​ന്‍ജി​യോ​ഗ്രാ​മി​ന്​ വി​ധേ​യ​രാ​യ 159 പേ​രി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​വ​രി​ല്‍ 92 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രാ​ണ്.

30 വ​യ​സ്സി​ന് താ​ഴെ ഹൃ​ദ്‌​രോ​ഗി​ക​ളി​ല്‍ 64 ശ​ത​മാ​ന​വും പു​ക​വ​ലി​ക്കാ​ർ. ഉ​യ​ര്‍ന്ന കൊ​ള​സ്‌​ട്രോ​ള്‍ 88 ശ​ത​മാ​ന​ത്തി​ന്. മ​ദ്യ​പാ​ന​ശീ​ലം 21 ശ​ത​മാ​നം പേ​ര്‍ക്ക്. പ​ഠ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 82 ശ​ത​മാ​നം പേ​ര്‍ക്കും തീ​വ്ര​മാ​യ ഹൃ​ദ​യാ​ഘാ​ത ല​ക്ഷ​ണ​ങ്ങ​ള്‍. നാ​ല് ശ​ത​മാ​നം പേ​ര്‍ക്ക് മാ​ത്ര​മേ പ്ര​മേ​ഹം ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ രോ​ഗി 15 വ​യ​സ്സു​കാ​ര​ൻ.

രോ​ഗ​ല​ക്ഷ​ണം പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ആ​ന്‍ജി​യോ​ഗ്രാം ചെ​യ്ത​തി​നു​ശേ​ഷ​വും രോ​ഗി​ക​ളി​ല്‍ 34 ശ​ത​മാ​നം പു​ക​വ​ലി തു​ട​ര്‍ന്നു. മ​ദ്യ​പാ​നം ഉ​പേ​ക്ഷി​ക്കാ​തി​രു​ന്ന​വ​ര്‍ 17 ശ​ത​മാ​നം. പ​കു​തി​യി​ല​ധി​കം പേ​ർ​ക്കും വ്യാ​യാ​മ​മി​ല്ല. 79 ശ​ത​മാ​നം പേ​രും ആ​വ​ശ്യ​ത്തി​ന് പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും ക​ഴി​ച്ചി​രു​ന്നി​ല്ല.

ഇ​വ​രി​ല്‍ 41 ശ​ത​മാ​നം പേ​ര്‍ കൃ​ത്യ​മാ​യി മ​രു​ന്ന് ക​ഴി​ച്ചി​രു​ന്നി​ല്ല. 5, 10, 15, 20 വ​ര്‍ഷ​ങ്ങ​ളി​ല്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​വ​രു​ടെ നി​ര​ക്ക് യ​ഥാ​ക്ര​മം 84, 70, 58, 52 ശ​ത​മാ​ന​മാ​ണ്.

30 വ​യ​സ്സി​ല്‍ താ​ഴെ ഹൃ​ദ്‌​രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​രി​ല്‍ 30 ശ​ത​മാ​നം 10 വ​ര്‍ഷ​ത്തി​ലും 48 ശ​ത​മാ​നം 20 വ​ര്‍ഷ​ത്തി​ലും മ​രി​ക്കു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ തേ​ടാ​ത്ത​താ​ണ് മ​ര​ണ​ത്തി​ലെ​ത്തി​ക്കു​ന്ന​ത്.

Tags:    
News Summary - heart disease increasing among people under 30 study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.