കോഴിക്കോട്: ബൈക്ക് അപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ തൃക്കണ്ണാപുരം സ്വദേശി വിഷ്ണുവിന്റെ ഹൃദയം കാസർകോട്ടെ 16 കാരനായ ദീക്ഷിതിൽ വിജയകരമായി മാറ്റിവെച്ചു. കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെന്ററിലെ ട്രാൻസ്പ്ലാൻറ് സർജനായ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തിലാണ് വിഷ്ണുവിന് പരിക്കേറ്റതും തുടർന്ന് മസ്തിഷ്കമരണം സംഭവിച്ചതും. വിഷ്ണുവിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്.
ഹൃദയം ശനിയാഴ്ച പുലർച്ച 2.45ന് മെട്രോമെഡ് ആശുപത്രിയിൽ എത്തിച്ചു. രണ്ടുവർഷം മുമ്പ് ഹൃദയത്തിന്റെ പമ്പിങ് 20 ശതമാനത്തിലും താഴ്ന്ന നിലയിലാണ് ദീക്ഷിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയാക് സർജന്മാരായ ഡോ. റിയാദ്, ഡോ. ജലീൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ചുരുങ്ങിയ കാലയളവിൽ ഏഴോളം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞതായി ആശുപത്രി മാനേജിങ് ഡയറകടർ ഡോ. പി.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.