അർജന്‍റീനയിലെ എസ്‌പെരാൻസ നഗരത്തിൽനിന്നുള്ള എയ്ഡ്സ് രോഗിയിലെ എച്ച്.ഐ.വി വൈറസുകൾ 'അപ്രത്യക്ഷമായതായി' പഠനം. 2013ലാണ് യുവതിയിൽ എയ്‌ഡ്‌സിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയത്. പിന്നീട് ചികിത്സയിലായിരുന്നു ഇവരിൽ എച്ച്.ഐ.വിയുടെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായതായി ഗവേഷകർ കണ്ടെത്തി. ഇത്തരത്തിൽ എയ്ഡ്സിൽനിന്ന് പൂർണമുക്തി നേടിയ അപൂർവം ചിലരിൽ ഒരാളാണ് 30കാരിയായ ഇവർ.
രോഗത്തിനെതിരെ ഇവർ ചികിത്സകൾ നിർത്തിയശേഷവും വൈറസ് കണ്ടെത്താനായില്ലെന്ന് അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരണത്തിനായി തയാറാക്കിയ പഠനത്തിൽ ഗവേഷകർ പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചു എന്നത് അജ്ഞാതമാണ്.
നേരത്തെ രണ്ട് എച്ച്.ഐ.വി രോഗികൾ സുഖം പ്രാപിച്ചിട്ടുണ്ട്., എന്നാൽ, ഇരുവരും സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ഉൾപ്പെടുയുള്ള ചികിത്സക്ക് വിധേയരായവരാണ്.
വൈറസ് മുക്തമായ ഒരാളെ കണ്ടെത്തിയത് ലോകത്തിന് പുതുപ്രതീക്ഷയാണ് നൽകുന്നത്. കൂടുതൽ ആളുകളെ ചികിത്സിക്കാൻ ഇത് സഹായിക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.
ലോകത്ത് ഏകദേശം 80 ദശലക്ഷം ആളുകൾക്ക് എച്ച്.ഐ.വി ബാധിക്കുകയും 36.3 ദശലക്ഷം ആളുകൾ വൈറൽ രോഗത്തിന്‍റെ സങ്കീർണതകൾ മൂലം മരിക്കുകയും ചെയ്തതായാണ് കണക്ക്. 2020ൽ ലോകമെമ്പാടും 37.7 ദശലക്ഷം ആളുകൾ എച്ച്.ഐ.വി ബാധിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.