തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് രജിസ്‌ട്രേഷൻ ശനിയാഴ്ച തുടങ്ങും. 2007ലോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനുപുറമെ സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ട്. ഓണ്‍ലൈന്‍ ബുക്ക് ചെയ്ത് എത്തിയാല്‍ സമയം ലാഭിക്കാം. സ്മാര്‍ട്ട് ഫോണ്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനാവും. കുടുംബാംഗങ്ങള്‍ നേരേത്ത രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും ബുക്ക് ചെയ്യാം. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളില്‍ വിളിക്കാം.
https://www.cowin.gov.in എന്ന ലിങ്കില്‍ പ്രവേശിക്കണം
ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യണം.
തുറക്കുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക.
മൊബൈല്‍ നമ്പര്‍ നല്‍കി 'ഗെറ്റ്-ഒ.ടി.പി' ക്ലിക്ക് ചെയ്യുമ്പോള്‍ ഒ.ടി.പി നമ്പര്‍ എസ്എംഎസ് ആയി ലഭിക്കും.
ഒ.ടി.പി നമ്പര്‍ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്താൽ വെരിഫിക്കേഷൻ പൂർത്തിയാകും
ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ സെലക്ട് ചെയ്യണം
ഫോട്ടോ ഐഡിയുടെ നമ്പറും ജനിച്ച വര്‍ഷവും അനുബന്ധവിവരവും നൽകണം. ശേഷം 'രജിസ്റ്റര്‍' ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
ഇതുപോലെ ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി മൂന്നുപേരെ കൂടി രജിസ്റ്റര്‍ ചെയ്യാം.
അപ്പോയിൻമെന്‍റിന് രജിസ്റ്റര്‍ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന പേജില്‍ താമസസ്ഥലത്തെ പിന്‍ കോഡ് നല്‍കണം. (ജില്ല നൽകിയും സെര്‍ച്ച് ചെയ്യാം)
ഓരോ തീയതിയിലും വാക്‌സിന്‍ കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും.
താൽപര്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്‍കി കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
കണ്‍ഫേം ചെയ്ത സന്ദേശം ആ പേജിലും എസ്.എം.എസ് ആയും വരും.
എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒ.ടി.പി നമ്പറും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാം.
വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്ട്രേഷെൻറയും അപ്പോയിൻമെന്‍റിെൻറയും രേഖകള്‍ എഡിറ്റ് ചെയ്യാം.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്‍റൗട്ടോ എസ്.എം.എസോ ഹാജരാക്കണം.
രജിസ്റ്റര്‍ ചെയ്ത ഫോട്ടോ ഐഡി കൈയില്‍ കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.