ബെയ്ജിങ്: ചൈനയിൽ മധ്യവയസ്കന് എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സിചുവാൻ പ്രവിശ്യയിലുള്ള ബസോങ് എന്ന നഗരത്തിലെ 55കാരനാണ് രോഗം ബാധിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. നിലവിൽ രോഗം ബാധിച്ചയാൾ ആശുപത്രിയിലാണ്. അദ്ദേഹം താമസിക്കുന്ന ഭാഗത്തെ സമീപ പ്രദേശങ്ങളിൽ കോഴി ഫാമുകളുണ്ടായിരുന്നതായും മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രോഗബാധ അപൂർവ്വമായി സംഭവിക്കുന്നത് മാത്രമാണെന്നും പകർച്ചവ്യാധിക്കുള്ള സാധ്യതകൾ വിരളമാണെന്നുമാണ് വിദഗ്ധർ പറയുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷിപ്പനിയുടെ പല വകഭേദങ്ങളാണ് ചൈനയലുള്ളത്. അവയിൽ ചിലത് മനുഷ്യരിലേക്ക് പടരുന്നുണ്ട്. കോഴിയടക്കമുള്ള പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജോലി ചെയ്യുന്നവരെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.