കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് പഠനറിപ്പോർട്ട്

കേരളത്തിൽ വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. നേരത്തെ കോഴിക്കോട് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഴം തീനി വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് പടരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ,ഐ.സി.എം.ആറി​െൻറ നേതൃത്വത്തില്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലൈ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഈ പഠന റിപ്പോർട്ട് പുറത്ത് വന്നത്. 

ഐ.സി.എം.ആർ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പഠനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസ്സം, മേഘാലയ അതുപോലെ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസി​െൻറ സാന്നിധ്യം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞ ഡോ.പ്രജ്ഞാ യാദവ് പറഞ്ഞു. എന്നാല്‍, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗ്ര എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിന്നും എടുത്ത സാമ്പിളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുന്‍പ് കേരളം, അസ്സം, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ പഴം തീനി വവ്വാലുകളില്‍ നിപ്പയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

നിപ വൈറസ്

നിപ വൈറസ് മനുഷ്യരിൽ മാരകമായ ശ്വാസകോശ, മസ്തിഷ്ക അണുബാധയ്ക്ക് കാരണമാകുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേയ്ക്ക് പകരുന്ന വൈറസാണ് നിപ. 1998-1999 എന്നീ കാലഘട്ടതതില്‍ മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലായാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യ​​പ്പെട്ടത്. ഒരിക്കല്‍ മനുഷ്യനിലേയ്ക്ക് ഈ വൈറസ് എത്തിയാല്‍ ഇത് മറ്റുള്ളവരിലേയ്ക്കും പകരും. രോഗബാധിതനായ വ്യക്തിയുടെ തുമ്മല്‍, ചുമ, അമിതമായിട്ടുള്ള സമ്പര്‍ക്കം എന്നിവയെല്ലാം രോഗം മറ്റുള്ളവരിലേയ്ക്ക് പകരാന്‍ സാധ്യത വർധിപ്പിക്കും. 

Tags:    
News Summary - ICMR-NIV survey finds proof of Nipah virus in bats across nine states, one UT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.