ന്യൂഡൽഹി: കേരളത്തിൽ പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനക്ക് വാക്സിൻ ലഭ്യതക്കുറവ്, മൃഗങ്ങളുടെ കടിയേറ്റ ഭാഗം കഴുകാതിരിക്കൽ, ആരോഗ്യപ്രവർത്തകരുടെ അറിവില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കാരണമായിരിക്കാമെന്ന് വിദഗ്ധ സമിതി.
അതേസമയം, മരണനിരക്ക് കൂടിയത് വാക്സിൻ ഫലപ്രദമല്ലാത്തതിനാലോ വാക്സിനെ വൈറസ് അതിജയിക്കുന്നതുകൊണ്ടോ അല്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. കടിയേറ്റ ശരീരഭാഗം വെള്ളവും സോപ്പുമുപയോഗിച്ച് നന്നായി കഴുകണമെന്ന കാര്യത്തിൽ ചികിത്സ നടത്തുന്ന ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും ബോധവത്കരിക്കണമെന്ന് സമിതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.